Sunday June 24th, 2018 - 11:36:pm
topbanner
Breaking News

എല്ലാം എന്റെ പിഴ തുറന്നു പറഞ്ഞ് സജിതാ മഠത്തില്‍

rajani v
എല്ലാം എന്റെ പിഴ തുറന്നു പറഞ്ഞ് സജിതാ മഠത്തില്‍

മി ടൂ' കാമ്ബയിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് പോസ്റ്റിട്ട സജിതാമഠത്തില്‍ ആകെ പുലിവാലു പിടിച്ചിരിക്കുകയാണ്. താരത്തിന്റെ പോസ്റ്റ് ചില ഓണ്‍ലൈണ്‍ മാധ്യമങ്ങള്‍ എരിവും പുളിയും ചേര്‍ത്ത് വാര്‍ത്തയാക്കിയതോടെയാണ് സംഭവം തലവേദനയായത്. ഇതോടെ താരം സത്യത്തില്‍ സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കി ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്ത് എത്തിയത്. പീഡനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എത്രത്തോളം ഗുരുതരമാണെന്ന് സമൂഹത്തെ ബോധവത്ക്കരിക്കാന്‍ അമേരിക്കന്‍ നടി അലിസ മിലാനോ തുടക്കം കുറിച്ചതാണ് 'മി ടൂ' കാമ്ബയിന്‍. ലോകമൊട്ടുക്കുള്ള നിരവധി സ്ത്രീകള്‍ ഈ കാമ്ബയിന്‍ ഏറ്റെടുക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായിരുന്നുത തന്റെ പോസ്റ്റ്. സുഹൃത്ത് ഏലിയാമ്മയുടെ കുറിപ്പ് താന്‍ അതേപടി തന്റെ പേജില്‍ ചേര്‍ത്തപ്പോള്‍ പലരും തെറ്റിദ്ധരിച്ചുവെന്നും സജിത പറയുന്നു.

സജിതയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
എന്റെ പിഴ
എനിക്കും ആ ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് ലോകത്തെല്ലായിടത്തുമുള്ള സ്ത്രീകള്‍ക്കൊപ്പം പറയുക എന്ന ഒരു കാര്യം മാത്രമേ ഞാന്‍ മി ടൂ കാമ്ബയിനിങ്ങില്‍ പങ്കെടുക്കുമ്‌ബോള്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ. എന്റെ സുഹുത്ത് ഏലിയാമ്മ വിജയന്റെ പോസ്റ്റ് അതേപടി ഞാന്‍ എന്റെ പേജിലും ചേര്‍ത്തു. പിന്നീട് ഒട്ടനവധി സ്തീകള്‍ അതേ പോസ്റ്റ് ഷെയര്‍ ചെയ്തു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പതിവുപോലെ കൂടുതല്‍ എരിവുകയറ്റി വാര്‍ത്തകള്‍ ചമഞ്ഞു. ഇപ്പോള്‍ എന്റെ പോസ്റ്റിന്റെ കമന്റുകളില്‍ വലിയ പങ്കും 'വീണ്ടും വീണ്ടും പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മോശക്കാരി ആയതു കൊണ്ടു മാത്രമാണ്, നീ ആളെ പറയടി 'തുടങ്ങിയ ആക്രോശങ്ങളാണ്.
'എന്തു പറ്റി 'എന്ന സ്‌നേഹാന്വേഷണങ്ങള്‍ വെറെയും 'എന്റെ സുഹുത്തുക്കളെ ഏലിയാമ്മ വിജയന്റെ പോസ്റ്റിനോട് ഞാന്‍ യോജിക്കുന്നതിനാലാണ് ഞാന്‍ അത് പോസ്റ്റിയത്.
ക്ഷമിക്കണം
എന്റെ പിഴ
ഡാന്‍സ് ക്ലാസ്സ് വിട്ടു വരുമ്‌ബോള്‍ തുണി പൊക്കി കാണിച്ചവനെ കണ്ടു പിടിച്ച് പേരൊന്നു ചോദിക്കണം
എന്റെ പിഴ
ബസ്സില്‍ സീറ്റിന്റെ ഇടയിലൂടെ കൈ ഇട്ട് മുലക്കു പിടിച്ചവനെ മുഖത്തടിച്ചതിനിടയില്‍ ഓടിപ്പോയത് എന്റെ കുഴപ്പം തന്നെ .
എന്റെ പിഴ
ട്യൂഷ്യന്‍ പഠിപ്പിച്ച മാഷ് പാവാടക്കിടയിലൂടെ കൈയിട്ടതിന് പോലീസ് സ്റ്റേഷനില്‍ പോവേണ്ടതായിരുന്നു.
എന്റെ പിഴ
ഒരിക്കലും പ്രതീക്ഷിക്കാത്ത എന്റെ കൂട്ടുകാരന്‍ വാട്ട്‌സാപ്പിലൂടെ എഴുതിയ അശ്ലീല വാക്കുകള്‍ എഴുതിയത്
എന്റെ പിഴ
തൊട്ടടുത്ത ബന്ധു കുളിമുറിക്കുള്ളിലേക്ക് തള്ളിയിട്ട് അമര്‍ത്താന്‍ ശ്രമിച്ചത്
എന്റെ പിഴ
ദില്ലിയിലെ തിരക്കൊഴിഞ്ഞ റോഡില്‍ പകല്‍ നടന്നു പോയ എന്നെ 'മദ്യപിച്ച ആണ്‍കൂട്ടം കയറി പിടിച്ചതും ഞാന്‍ ഓടി രക്ഷപ്പെട്ടതും
എന്റെ പിഴ
ഇപ്പോള്‍ അവള്‍ക്കൊപ്പം നില്‍ക്കുന്നതിന് നിങ്ങള്‍ ചൊരിയുന്ന ഈ തെറിയും ഭീഷണിയും
എന്റെ പിഴ

 

English summary
sajitha madathil explain fb post truth

More News from this section

Subscribe by Email