Monday February 18th, 2019 - 2:36:am
topbanner

പുതിയ നടിമാര്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ അവസരങ്ങള്‍ ഇല്ലാതാകും ; കൂടുതല്‍ നടിമാര്‍ പ്രതിഷേധിക്കുമെന്ന് സജിത മഠത്തില്‍

suji
പുതിയ നടിമാര്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ അവസരങ്ങള്‍ ഇല്ലാതാകും ; കൂടുതല്‍ നടിമാര്‍ പ്രതിഷേധിക്കുമെന്ന് സജിത മഠത്തില്‍

വനിതാ കൂട്ടായ്മയില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് നടിയും ഡബ്ല്യുസിസി പ്രവര്‍ത്തകയുമായ സജിതാ മഠത്തില്‍. സുരക്ഷിതമായ തൊഴിലിടത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് ഡബ്ല്യു സിസി. ഇതില്‍ നിന്ന് പിന്നോട്ടുപോക്കില്ലെന്നും സജിതാ മഠത്തില്‍ പറഞ്ഞു.

മഞ്ജുവാര്യരും സംഘടനയ്‌ക്കൊപ്പമാണ്. സ്ഥലത്ത് ഇല്ലാത്തതിനാലാണ് അഭിപ്രായം പറയാഞ്ഞത്. മഞ്ജുവിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് വിഷയത്തില്‍ നേതൃപരമായ പങ്ക് വഹിക്കാത്തത്. മലയാള സിനിമയിലും ഇനി മി ടൂ ക്യാമ്പെയ്ന്‍ വരുമെന്നും സജിതാ മഠത്തില്‍ അഭിപ്രായപ്പെട്ടു.

കൂടുതല്‍ സ്ത്രീകള്‍ മൗനം വെടിഞ്ഞ് പുറത്തുവരും. പുതിയ പെണ്‍കുട്ടികള്‍ എല്ലാവരും കാര്യങ്ങള്‍ തുറന്നു പറയുന്ന സ്ഥിതിയിലേക്കെത്തിയിട്ടുണ്ട്. ഇങ്ങനെ പറഞ്ഞാല്‍ അവര്‍ക്ക് അവസരങ്ങള്‍ ഇല്ലാതാകുന്നു. അങ്ങനെ പെണ്‍കുട്ടികളെ പേടിപ്പിക്കുകയാണ്. എന്നാല്‍ എല്ലാ കാലവും അത് നടക്കില്ല. മൂന്നുപേര്‍ പുറത്തുവന്നത് പോലെ മറ്റ് മൂന്നു പേര്‍ സംഘടനയ്ക്കുള്ളില്‍ പോരാടുന്നത് പോലെ കൂടുതല്‍ പേര്‍ മുന്നോട്ട് വരുമെന്നാണ് കരുതുന്നതെന്നും സജിതാ മഠത്തില്‍ പറഞ്ഞു.

 

Viral News

Read more topics: amma, dileep, sajitha madathil
English summary
sajitha madathil about amma issue
topbanner

More News from this section

Subscribe by Email