Friday April 26th, 2019 - 1:34:am
topbanner
topbanner

സാജിദ് ഖാന്‍ തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്ന് തെന്നിന്ത്യന്‍ നടി തമന്ന  

suji
സാജിദ് ഖാന്‍ തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്ന് തെന്നിന്ത്യന്‍ നടി തമന്ന   

 

മീ ടൂ ആരോപണത്തില്‍ കുടുങ്ങിയ സംവിധായകന്‍ സാജിദ് ഖാന്‍ തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്ന് തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയ. ഒന്നിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ ദുരനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹവുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ താന്‍ കംഫര്‍ട്ടബിള്‍ ആണെന്നും തമന്ന വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷമാണ് സാജിദ് ഖാനെതിരേ മൂന്ന് സ്ത്രീകള്‍ മീ ടൂ തുറന്നു പറച്ചിലിന്റെ ഭാഗമായി പരാതിയുമായി രംഗത്തെത്തിയത്. ഹൗസ്ഫുള്‍, ഹൗസ്ഫുള്‍2 തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് സാജിദ് ഖാന്‍.

സാജിദ് ഖാന്‍ ലൈംഗികമായി പീഢിപ്പിച്ചുവെന്ന് ആരോപിച്ച് നടി റേച്ചല്‍ വൈറ്റ്, സഹസംവിധായിക സലോനി ചോപ്ര, പത്രപ്രവര്‍ത്തക കരിഷ്മ ഉപാധ്യായ് എന്നിവരാണ് രംഗത്തെത്തിയത്. സംവിധായകരുടെ സംഘടനയായ ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഡയറക്ടേഴ്‌സ് അസോസിയേഷന്‍ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
വിദ്യ ബാലന്‍ ഇനി ഒരിക്കലും സാജിദ് ഖാനുമായി പ്രവര്‍ത്തിക്കില്ല എന്ന് പറഞ്ഞത് ചൂണ്ടിക്കാട്ടിയതിനോട് തമന്ന പ്രതികരിച്ചത് ഇങ്ങനെയാണ്. 'ഓരോരുത്തര്‍ക്കും ഓരോരോ അനുഭവങ്ങളാണ് ഉണ്ടാവുക. അതനുസരിച്ചായിരിക്കും അവര്‍ ഓരോരുത്തരെയും കാണുകയും വിലയിരുത്തുകയും ചെയ്യുന്നത്. ഒരുപക്ഷേ വിദ്യ ബാലന് അദ്ദേഹത്തില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനോട് പ്രതികരിക്കുക എന്നത് അവരുടെ അവകാശമാണ്'. തമന്ന പറഞ്ഞു.
സാജിദ് ഖാന്‍ സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ഹിമാത്!!വാലയിലും 2014ല്‍ പുറത്തിറങ്ങിയ ഹുംഷാക്കല്‍സിലുമാണ് തമന്ന അഭിനയിച്ചിട്ടുള്ളത്.

 

Read more topics: sajid khan, thamanna
English summary
sajid never behave like that says thamanna
topbanner

More News from this section

Subscribe by Email