Sunday February 17th, 2019 - 3:32:am
topbanner

സായ് പല്ലവി പ്രതിഫലം ഉയര്‍ത്തി; ഒന്നല്ല മൂന്നിരട്ടി

rajani v
സായ് പല്ലവി പ്രതിഫലം ഉയര്‍ത്തി; ഒന്നല്ല മൂന്നിരട്ടി

തെന്നിന്ത്യന്‍ താരം സായി പല്ലവി തന്റെ പ്രതിഫലം മൂന്നിരട്ടിയായി ഉയര്‍ത്തി. പ്രേമം ഹിറ്റായതിന് പിന്നാലെ സായ് അഭിനയിച്ച എല്ലാ സിനിമകളും തന്നെ ഹിറ്റുകളായി മാറി. ഇതോടെ അവര്‍ പ്രതിഫലം 50 ലക്ഷം രൂപയാക്കി ഉയര്‍ത്തി.ഇപ്പോള്‍ പൂര്‍ത്തീയാക്കിയ ശര്‍വാനന്ദ് നായകനായ തെലുങ്ക് ചിത്രത്തിനായി സായി കൈപറ്റിയത് 1.5 കോടി രൂപയാണ്.

നയന്‍താര, സാമന്ത, കാജല്‍ അഗര്‍വാള്‍ തുടങ്ങിയവരുടെ പേ സ്‌കെയിലിന് ഏതാണ്ട് തുല്യമാണ് സായിയുടെയും പ്രതിഫലം.ധനുഷ് ചിത്രം മാരിയുടെ രണ്ടാം ഭാഗത്തിലും സായി അഭിനയിക്കുന്നുണ്ട്. പ്രതിഫലം കൂട്ടിയെന്ന് വെച്ചിട്ട് താരത്തിന്റെ അവസരങ്ങളിലൊന്നും കുറവ് വന്നിട്ടില്ല.

 

 

Viral News

English summary
saipallavi remuniration increase
topbanner

More News from this section

Subscribe by Email