Friday December 14th, 2018 - 8:45:am
topbanner

ഒരിടവേളയ്ക്ക് ശേഷം ഫഹദ് ഫാസിലിന്റെ നായികയായി സായ് പല്ലവി മലയാള സിനിമയിലേക്ക് തിരികെ എത്തുന്നു

RA
ഒരിടവേളയ്ക്ക് ശേഷം ഫഹദ് ഫാസിലിന്റെ നായികയായി സായ് പല്ലവി മലയാള സിനിമയിലേക്ക് തിരികെ എത്തുന്നു

അല്‍ഫോന്‍സ് പുത്രന്റെ പ്രേമത്തിലെ മലര്‍ മിസ് ആയി മലയാളികളുടെ മനം കവര്‍ന്ന സായി പല്ലവി ഒരിടവേളക്കുശേഷം മലയളസിനിമയിലേക്ക് തിരികെ എത്തുന്നു. ഫഹദ് ഫാസിലിന്റെ നായികയായാണ് സായി പല്ലവി മടങ്ങി എത്തുന്നത്.സായി പല്ലവിയും ഫഹദ് ഫാസിലും നായികാ നായകന്മാരാകുന്ന ഈ ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല.

സിനിമയുടെ ചിത്രീകരണം ഇതിനകം ഊട്ടിയില്‍ ആരംഭിച്ചു. നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഭാഷണം രചിക്കുന്നത് ഈമയൗവിന്റെ തിരക്കഥാകാരന്‍ പി എഫ് മാത്യൂസ് ആണ്. അതുല്‍ കുല്‍കര്‍ണി, പ്രകാശ് രാജ്, സുരഭി, സുദേവ് നായര്‍, രണ്‍ജി പണിക്കര്‍, ലെന, ശാന്തി കൃഷ്ണ തുടങ്ങി വന്‍ താരനിരയുണ്ട് ചിത്രത്തിലുണ്ട്.

English summary
saipallavi malayalam film industry
topbanner

More News from this section

Subscribe by Email