Monday February 18th, 2019 - 1:59:am
topbanner

കോടികൾ നേടി സച്ചിൻ: ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

suvitha
കോടികൾ നേടി സച്ചിൻ: ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

സച്ചിന്‍ തെണ്ടുല്‍ക്കറുടെ ജീവിത കഥ പറയുന്ന സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസിന്റെ ആദ്യ ദിന കളക്ഷന്‍ പുറത്ത്. മറാത്തി, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രം കേരളം ഉള്‍പ്പെടെ 2400 സ്‌ക്രീനുകളിലും വിദേശത്ത് 400 സ്‌ക്രീനുകളിലുമായാണ് പ്രദര്‍ശനത്തിനെത്തിയത്.

എല്ലാ ഭാഷകളില്‍ നിന്നുമായി എട്ട് കോടിയിലധികം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2017ലെ ഏഴാമത്തെ വലിയ ഓപ്പണിംഗ് കളക്ഷന്‍ കൂടിയാണ് സച്ചിന്‍ എ ബില്യന്‍ ഡ്രീംസ്. സച്ചിന്‍: എ ബില്യന്‍ ഡ്രീംസ് ഡോക്യുഫിക്ഷനായാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഏകദേശം 30 കോടി മുതല്‍മുടക്കില്‍ ഒരുക്കിയെന്ന് പറയപ്പെടുന്ന ചിത്രത്തിൽ സച്ചിൻ തന്നെയാണ് സച്ചിനായെത്തുന്നത്. ധോണിയും വിരേന്ദ്രര്‍ സെവാഗും ചിത്രത്തിലുണ്ട്. രവി ഭഗ്ചന്ദ്കയും കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സുമാണ് നിര്‍മ്മാണം.

ജെയിംസ് എര്‍ക്സിന്‍ സംവിധാനവും എ.ആര്‍.റഹ്മാന്‍ സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു. നേരത്തെ ധോണിയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രവും പുറത്തിറങ്ങിയിരുന്നു.

Viral News

English summary
Sachin: First day collection report
topbanner

More News from this section

Subscribe by Email