Monday April 22nd, 2019 - 9:57:am
topbanner
topbanner

ഇങ്ങനെ പോയാല്‍ ശ്രീശാന്ത് താമസിയാതെ പുറത്താകും ; വെളിപ്പെടുത്തി സബ

suji
ഇങ്ങനെ പോയാല്‍ ശ്രീശാന്ത് താമസിയാതെ പുറത്താകും ; വെളിപ്പെടുത്തി സബ

ബിഗ് ബോസില്‍ നിന്നും പടിയിറങ്ങുന്നതില്‍ തനിക്ക് നിരാശയുണ്ടെന്നും അതേസമയം അവിടെ നിന്ന് കുറെ കാര്യങ്ങള്‍ പഠിക്കാനായെന്നും സബ. താനല്ല ശ്രീശാന്തായിരുന്നു ഈ പരിപാടിയില്‍ നിന്നും പുറത്തേക്ക് പോവേണ്ടിയിരുന്നതെന്നും സബ ചൂണ്ടിക്കാട്ടി. ഇങ്ങനെയാണ് പോക്കെങ്കില്‍ അധികം വൈകാതെ തന്നെ അത് സംഭവിക്കുമെന്നും അടുത്ത തവണ ശ്രീശാന്തായിരിക്കും പുറത്തേക്ക് പോവുന്നതെന്നും സബ പ്രവചിക്കുന്നു. മത്സരാര്‍ത്ഥികള്‍ക്കിടെ ശ്രീശാന്തിനെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ല എന്നും താരത്തിന്റെ പല പ്രവര്‍ത്തികളും അതിരുവിട്ടതാണെന്നും മുന്‍പും പലരും പറഞ്ഞിരുന്നു.

സോമി കുടിക്കാന്‍ വെച്ച പാലില്‍ ശ്രീശാന്ത് സോപ്പുപൊടി കലക്കിയതും വന്‍ പ്രശ്‌നമായിരുന്നു. അത് സല്‍മാന്‍ ഖാന്‍ പറഞ്ഞപ്പോള്‍ എല്ലാവരും ഞെട്ടിയെന്ന് സബ പറഞ്ഞു. അദ്ദേഹത്തില്‍ നിന്നും ഇത്തരത്തിലൊരു പ്രവര്‍ത്തി പ്രതീക്ഷിച്ചില്ല. തമാശയ്ക്ക് വേണ്ടി ചെയ്തതാണെന്നാണ് ശ്രീയുടെ വിശദീകരണം. സോമിയെ ഒന്ന് പേടിപ്പിക്കണമെന്ന് മാത്രമേ താനുദ്ദേശിച്ചുള്ളൂ എന്നും ശ്രീ പറഞ്ഞു.

ബിഗ് ബോസില്‍ ആകെയുള്ള സെലിബ്രിറ്റി താന്‍ മാത്രമാണെന്നാണ് ശ്രീശാന്തിന്റെ ധാരണയെന്ന് സബ കുറ്റപ്പെടുത്തി. മത്സരത്തില്‍ തുടരുന്നതിനായി ഏത് തരംതാണ കളിയും ശ്രീ പുറത്തെടുക്കാന്‍ മടിക്കില്ലെന്നും നിലവാരമില്ലാത്ത കഥകള്‍ പറയുന്നതിലൂടെ അദ്ദേഹത്തിന്റെ വ്യക്തിത്വമാണ് മോശമാവുന്നതെന്ന് അദ്ദേഹത്തിന് ഇനിയും മനസ്സിലായിട്ടില്ലെന്നും സബ ചൂണ്ടിക്കാട്ടി.

 

Read more topics: saba,sreesanth
English summary
saba about sreesanth
topbanner

More News from this section

Subscribe by Email