Friday November 16th, 2018 - 11:48:am
topbanner

സഞ്ജയ് ദത്തിനെ മഹാനായി ചിത്രീകരിച്ചു ; സഞ്ജു സിനിമയ്‌ക്കെതിരെ ആര്‍എസ്എസ്

suji
സഞ്ജയ് ദത്തിനെ മഹാനായി ചിത്രീകരിച്ചു ; സഞ്ജു സിനിമയ്‌ക്കെതിരെ ആര്‍എസ്എസ്

മുംബൈ സ്‌ഫോടന കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിനെ മഹാനായി ചിത്രീകരിച്ചെന്ന് ആരോപിച്ച് സഞ്ജു സിനിമയുടെ സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിയ്‌ക്കെതിരെ ആര്‍എസ്എസ്. സംഘടനയുടെ മുഖപത്രമായ പഞ്ചജന്യയിലാണ് രൂക്ഷ വിമര്‍ശനമുള്ളത്. സഞ്ജയ് ദത്തിന്റെ കഥ പറയുന്ന സിനിമ ബോക്‌സ് ഓഫീസില്‍ കോടികള്‍ നേടുകയാണ്.

രാജ്യത്തെ യുവാക്കളെ സ്വാധീനിക്കുന്ന വിധം ഒരു കാര്യവും ചെയ്യാത്ത വ്യക്തിയാണ് സഞ്ജയ് ദത്ത്. ഇത്തരമൊരാളെ കുറിച്ച് സിനിമ ചെയ്യുന്നതിന് മുമ്പ് സംവിധായകന്‍ രണ്ടു വട്ടം ചിന്തിക്കണമായിരുന്നു. സാമ്പത്തിക ലാഭം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് സഞ്ജയ് ദത്തിനെ മഹാനായി ചിത്രീകരിച്ചത്. 1993 ല്‍ മുംബൈയില്‍ നടന്ന സ്‌ഫോടനത്തെ കുറിച്ച് വിവരം ലഭിച്ചിട്ടും അത് മറച്ചുവച്ചയാളാണ് സഞ്ജയ് ദത്ത്. വീട്ടില്‍ മാരകായുധങ്ങള്‍ സൂക്ഷിച്ചതിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മുംബൈ അധോലോകത്തെ കുറിച്ച് സിനിമയെടുക്കുന്നത് നല്ല പ്രവണതയല്ലെന്നും മാസികയുടെ കവര്‍ സ്റ്റോറിയില്‍ പറയുന്നു.

Read more topics: rss , film sanju
English summary
rss against film sanju
topbanner

More News from this section

Subscribe by Email