Sunday May 26th, 2019 - 2:47:am
topbanner
topbanner

റോയ്സ് തന്നെ ഒട്ടും സ്‌നേഹിച്ചില്ല.... റിമി ടോമിയുടെ വാക്കുകൾ വൈറലാകുന്നു

RA
റോയ്സ് തന്നെ ഒട്ടും സ്‌നേഹിച്ചില്ല.... റിമി ടോമിയുടെ വാക്കുകൾ വൈറലാകുന്നു

ഗായികയായും നടിയായുമായ റിമി ടോമിയുടെ വിവാഹമോചന വാർത്ത എല്ലാവരും കേട്ടത് ഒരു ഞെട്ടലോടെയാണ്. ഇരുവരെയും പരസ്പര സമ്മത വിവാഹ മോചനം നേടി. എന്നാൽ നേരത്തെ മഴവില്‍ മനോരമ നടത്തുന്ന ചാറ്റ് ഷോയിലൂടെ റിമി പറ‍ഞ്ഞ വാക്കുകൾ ഇപ്പോൾ വൈറലാകുകയാണ്. 

റിമിയുടെ ഭര്‍ത്താവ് റോയ്സ്, സ്റ്റീഫന്‍ ദേവസി എന്നിവര്‍ അതിഥികള്‍ ആയി എത്തിയ ഒന്നും ഒന്നും മൂന്ന് എപ്പിസോഡിൽ റിമി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

റിമിയെയും ഭര്‍ത്താവിനെയും ചോദ്യം ചോദിപ്പിച്ച് കുഴപ്പിക്കുകയാണ് സ്റ്റീഫന്‍. റിമിയുടെ പോരായ്മയായി തോന്നിയത് എന്താണെന്നുള്ള ചോദ്യത്തിന് അവള്‍ പെട്ടെന്ന് കരയുമെന്നായിരുന്നു റോയിസിന്റെ ഉത്തരം. ആവശ്യമില്ലാത്ത സമയത്ത് വരെ റിമി കരയുമെന്നും അദ്ദേഹം പറയുന്നു.

റോയിസിനെ കുറിച്ച് പറയുമ്പോള്‍ ഫോണ്‍ വിളിയാണ് പ്രശ്നമെന്നായിരുന്നു റിമി പറഞ്ഞത്. മാത്രമല്ല റോയിസിന് സ്നേഹിക്കാന്‍ ഒട്ടും അറിയില്ലെന്നും പറഞ്ഞിരുന്നു.എല്ലാ കാര്യങ്ങളും ഭാര്യയ്ക്ക് ഭർത്താവിനോട് തുറന്നു പറയാൻ സാധിക്കില്ലെന്നും റിമി പറയുന്നുണ്ട്.

English summary
rimitomi words viral social media
topbanner

More News from this section

Subscribe by Email