Monday February 18th, 2019 - 4:30:am
topbanner

റീമയും മഞ്ജുവും പാര്‍വതിയും അമേരിക്കയിലുണ്ട് ; തീരുമാനങ്ങള്‍ എടുത്തത് ഒരുമിച്ച് ; പാര്‍വതിയും മഞ്ജുവും രാജിവയ്‌ക്കേണ്ടെന്ന തീരുമാനവും കൂട്ടായി എടുത്തത് ; സോഷ്യല്‍മീഡിയയിലെ വാക്കുകളിലും ഒരേ സ്വരം

suji
റീമയും മഞ്ജുവും പാര്‍വതിയും അമേരിക്കയിലുണ്ട് ; തീരുമാനങ്ങള്‍ എടുത്തത് ഒരുമിച്ച് ; പാര്‍വതിയും മഞ്ജുവും രാജിവയ്‌ക്കേണ്ടെന്ന തീരുമാനവും കൂട്ടായി എടുത്തത് ; സോഷ്യല്‍മീഡിയയിലെ വാക്കുകളിലും ഒരേ സ്വരം

അമ്മ വിഷയത്തില്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ എതിര്‍പ്പറിയിക്കുന്ന നടിമാരെല്ലാം അമേരിക്കയില്‍. ജൂലൈ 20 വരെ ഇവിടെ തുടരും. വിവിധ സ്ഥലങ്ങളില്‍ ഷോകള്‍ക്കായാണ് ഇവരെത്തിയത്.

മഞ്ജുവാര്യര്‍, റിമ, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ്, പാര്‍വതി എന്നിവരെല്ലാം ഷോകള്‍ക്കായി ഉണ്ട്. അമ്മ യോഗത്തിന് ശേഷം ഫോണില്‍ ഇവര്‍ കൂടിയാലോചന നടത്തിയിരുന്നു. നടിയായും സംസാരിച്ചു. ശേഷമാണ് നാലുപേര്‍ അമ്മ വിടാന്‍ തീരുമാനിച്ചത്. മഞ്ജുവും പാര്‍വതിയും തല്‍ക്കാലം രാജി വയ്‌ക്കേണ്ടതില്ലെന്നും ഇവര്‍ കൂട്ടായി തീരുമാനിക്കുകയായിരുന്നു.

ഫേയ്‌സ്ബുക്കില്‍ എന്തു പങ്കുവയ്ക്കണമെന്നും ഒരുമിച്ചാണ് തീരുമാനിച്ചത്. ഇടുന്ന പോസ്റ്റുകള്‍ പരസ്പരം കാണിക്കുകയും ഇടുന്ന സമയം തീരുമാനിക്കുകയും ചെയ്തു.

അച്ഛന്റെ വിയോഗത്തില്‍ വേദനയിലായതിനാല്‍ മഞ്ജു പോസ്റ്റ് ഇടുന്നില്ലെന്ന് അറിയിച്ചു. പരസ്പര ധാരണയോടെയാണ് ഇവരുടെ മുന്നോട്ട് പോക്ക്. അതിനാല്‍ വനിതാ സംഘടനയുടെ പിളര്‍പ്പെന്നുള്‍പ്പെടെ വാര്‍ത്ത പരക്കുമ്പോള്‍ ഇവര്‍ ഇവരുടെ ഐക്യവും വ്യക്തമാക്കുന്നു.

Viral News

Read more topics: dileep, amma, rima, parvathy, manju
English summary
rima manju and parvaty in us
topbanner

More News from this section

Subscribe by Email