Saturday March 23rd, 2019 - 10:38:pm
topbanner
topbanner

'ദുല്‍ഖറിനെപ്പോലെ കൈകഴുകാന്‍ ഞങ്ങള്‍ക്ക് പറ്റില്ല'; ദുല്‍ഖര്‍ സല്‍മാനെതിരെ റിമ കല്ലിങ്കല്‍

JB
'ദുല്‍ഖറിനെപ്പോലെ കൈകഴുകാന്‍ ഞങ്ങള്‍ക്ക് പറ്റില്ല'; ദുല്‍ഖര്‍ സല്‍മാനെതിരെ റിമ കല്ലിങ്കല്‍

കൊച്ചി:ദുല്‍ഖറിനെതിരെ ആഞ്ഞടിച്ച് റിമ കല്ലിങ്കല്‍.ദുല്‍ഖര്‍ പറയുന്നത് പോലെ ഞാനാരുടെയും ഭാഗം എടുക്കില്ല കാരണം ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേറൊരാള്‍ക്ക് എതിരെ നില്‍ക്കണ്ടി വരുമല്ലോ എന്ന് പറഞ്ഞ് മാറി നില്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല, കാരണം ഇത് ഞങ്ങളുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്, ദുല്‍ഖറിനിങ്ങനെ പറഞ്ഞ് കൈകഴുകാന്‍ പറ്റുമായിരിക്കും പക്ഷേ ഞങ്ങള്‍ക്കത് പറ്റില്ല.

അവള്‍ക്കൊപ്പം നില്‍ക്കണമെന്ന കൃത്യമായ ബോധ്യത്തോടെയാണ് സംഘടന തുടങ്ങിയത്. ഒരാളെയും ദ്രോഹിക്കാന്‍ വേണ്ടിയല്ല, പക്ഷേ ഒരാള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വേട്ടക്കാരായ മറ്റു പലരെയും എതിര്‍ക്കേണ്ടി വരും.

കൃത്യമായൊരു നിലപാട് മോഹന്‍ലാല്‍ എടുത്തിരുന്നെങ്കില്‍ അത് എല്ലാവരുടെയും നിലപാടിന് മുകളില്‍ നിന്നേനെ എന്നും റിമ പറഞ്ഞു. അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തെരഞ്ഞെടുത്ത രണ്ടു സ്ത്രീകള്‍ അവരുടെ നിലപാടുകളെ പൂര്‍ണമായും പിന്തുണക്കുന്നവരാണ്. അവര്‍ എന്തെങ്കിലും ചോദ്യം ഉന്നയിച്ചതായോ മാറ്റം കൊണ്ടു വന്നതായോ തനിക്കറിയില്ല. രണ്ട് സ്ത്രീകളുടെ പ്രാതിനിത്യം വേണമെന്നത് കൊണ്ട് മാത്രമാണ് അവരെ അവിടെ ഇരുത്തിയിരിക്കുന്നതെന്നും റിമ പറഞ്ഞു. ഒരു രീതിയിലു തീരുമാനമെടുക്കുന്ന സ്ഥാനത്ത് സ്ത്രീകളെ എത്തിക്കില്ല.

 

English summary
rima kallingal aganist dulqer salman
topbanner

More News from this section

Subscribe by Email