Monday February 18th, 2019 - 8:09:pm
topbanner

ഫേസ്ബുക്ക് ലൈവില്‍ വന്ന നടിയ്ക്ക് ചീത്ത വിളി ; തിരിച്ചടിച്ച് നടി രസ്‌ന

suji
ഫേസ്ബുക്ക് ലൈവില്‍ വന്ന നടിയ്ക്ക് ചീത്ത വിളി ; തിരിച്ചടിച്ച് നടി രസ്‌ന

പ്രളയം മൂലം കഷ്ടപ്പെടുന്നവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന നടി രസ്‌ന പവിത്രനെ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ക്ക് മറുപടിയുമായി നടി. ദുരിതാശ്വാസ ക്യാമ്പിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു നടി.

സ്ത്രീകളും കുട്ടികളും വസ്ത്രങ്ങള്‍ക്കും മറ്റു ആവശ്യ സാധനങ്ങള്‍ക്കും വേണ്ടി ബുദ്ധിമുട്ടുമ്പോള്‍ പുതിയത് തന്നെ വേണമെന്ന് നിര്‍ബന്ധിക്കാതെ ഉപയോഗപ്രദമായവയും ക്യാമ്പിലേക്ക് ഉപയോഗിക്കാനാവില്ലേ. പുതിയ വസ്ത്രങ്ങള്‍ മാത്രം ക്യാമ്പിലേക്ക് ശേഖരിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ തോന്നിയ കാര്യമാണിത് എന്ന് രസ്‌ന പറഞ്ഞു.

അതിനിടെയാണ് ഒരാള്‍ ഒന്നുപോടീ എന്നു പറഞ്ഞുകൊണ്ടുവന്നത്. ഇതോടെ നടി ഇയാളോട് പ്രതികരിക്കുകയായിരുന്നു. ഇത്തരത്തിലുള്ള വൃത്തികെട്ട സംസ്‌കാരം ഇനിയെങ്കിലും മാറ്റണമെന്നും വെറുതെ തെറി വിളിക്കുന്നവര്‍ക്ക് തക്ക മറുപടി കൊടുക്കണമെന്നും നടി പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ ഒന്നു കൂടി പോസ്റ്റ് ചെയ്യുവെന്ന് നടി പറഞ്ഞു. നടിയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തുവന്നു.

 

Viral News

Read more topics: resna, face book live, flood relief
English summary
resna face book live
topbanner

More News from this section

Subscribe by Email