Friday February 22nd, 2019 - 4:35:pm
topbanner

സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ എഴുതിയതില്‍ ഖേദിക്കുന്നുവെന്ന് രഞ്ജി പണിക്കർ

rajani v
സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ എഴുതിയതില്‍ ഖേദിക്കുന്നുവെന്ന് രഞ്ജി പണിക്കർ

തന്റെ മുന്‍കാല സിനിമകള്‍ക്ക് വേണ്ടി സ്ത്രീവിരുദ്ധ, ജാതിവിരുദ്ധ സംഭാഷണങ്ങള്‍ എഴുതിയതില്‍ താൻ ഇപ്പോള്‍ ഖേദിക്കുന്നുവെന്ന് തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍. സ്ത്രീകളെ താഴ്ത്തിക്കെട്ടണമെന്ന് ആ സംഭാഷണങ്ങള്‍ എഴുതുമ്പോള്‍ കരുതിയിരുന്നില്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

സിനിമയിലെ സന്ദര്‍ഭത്തിന് അനുസരിച്ച്‌ സംഭാഷണങ്ങൾ എഴുതുകയായിരുന്നുവെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു. അക്കാലത്ത് ആ സംഭാഷണങ്ങള്‍ കേട്ട് കൈയ്യടിച്ചവര്‍ക്ക് പോലും ഇന്ന് അതൊരു പ്രശ്നമായി തോന്നുന്നു.

ഭാവിയില്‍ മറ്റൊരു തരത്തില്‍ വായിക്കപ്പെടുമെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ അത്തരം സംഭാഷണങ്ങള്‍ ഒഴിവാക്കുമായിരുന്നു. സംഭാഷണങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ തീര്‍ച്ചയായും ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Viral News

English summary
renjipanikar sreevirudha paramarsam
topbanner

More News from this section

Subscribe by Email