Saturday November 17th, 2018 - 8:06:am
topbanner

ഞാന്‍ ഉദ്ദേശിച്ചത് എന്താണോ അതെനിക്ക് ലഭിച്ചു; ബിഗ് ബോസില്‍ നിന്നും പുറത്തായ ശേഷം മനസ് തുറന്ന് രഞ്ജിനിഹരിദാസ്

RA
ഞാന്‍ ഉദ്ദേശിച്ചത് എന്താണോ അതെനിക്ക് ലഭിച്ചു; ബിഗ് ബോസില്‍ നിന്നും പുറത്തായ ശേഷം മനസ് തുറന്ന് രഞ്ജിനിഹരിദാസ്

ഏഷ്യാനെറ്റിൽ മോഹൻലാൽ അവതാരകനായി എത്തു്ന ബി​​ഗ്ബോസിൽ നിന്നും പുറത്തായ രഞ്ജിനി ഹരിദാസ് ഷോയിലെ തന്റെ അനുഭവം തുറന്നു പറയുന്നു. മത്സരത്തിൽ നിന്നും പുറത്തായതോടെ ഫേസ്ബുക്ക് ലൈവിലെത്തിയാണ് തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്. ബിഗ് ബോസ് ഹൗസില്‍ 60 ദിവസം താമസിച്ചതിനുശേഷം ഞാന്‍ പുറത്തിറങ്ങിയിരിക്കുകയാണ്. പിന്തുണച്ച എല്ലാവര്‍ക്കും ഹൃദയത്തില്‍ നിന്നുള്ള നന്ദി. കൗതുകകരമായ അനുഭവമായിരുന്നു ബിഗ് ബോസ്. ഞാന്‍ ഉദ്ദേശിച്ചത് എന്താണോ അതെനിക്ക് ലഭിച്ചു.

ലോകത്തെ തന്നെ എടുത്തു പറയാവുന്ന തരത്തിലുള്ള ഒരു സോഷ്യല്‍ എക്‌സ്‌പെരിമെന്റ് ആണ് ഈ ഷോ. ആ പരീക്ഷണത്തില്‍ എങ്ങനെ അതിജീവിക്കും, ഞാനെന്ന വ്യക്തിയെ മാറ്റണമോ, ആരാണ് യഥാര്‍ഥ 'ഞാന്‍' എന്നൊക്കെ കണ്ടുപിടിക്കണമെന്നായിരുന്നു എനിക്ക്. പക്ഷേ വലിയ പ്രശ്‌നമൊന്നുമില്ലാതെ ആ ചോദ്യങ്ങള്‍ക്കൊക്കെയുള്ള ഉത്തരം എനിക്ക് കിട്ടി.ബിഗ് ബോസ് ഹൗസിലെ ഒരു നല്ല മത്സരാര്‍ഥിയായിരുന്നു ഞാന്‍.

ഇപ്പോള്‍ അവിടെ അവശേഷിക്കുന്ന മത്സരാര്‍ഥികളെ പരിഗണിക്കുമ്ബോഴും എന്നെക്കുറിച്ച്‌ അങ്ങനെ തന്നെയാണ് തോന്നുന്നത്. പക്ഷേ ഇതൊരു ഗെയിം അല്ലേ? പ്രേക്ഷകരാണ് നമുക്ക് വോട്ട് ചെയ്യുന്നത്. പ്രേക്ഷകര്‍ വോട്ട് ചെയ്തത് അങ്ങനെയാണെങ്കില്‍ നമുക്ക് എതിരൊന്നും പറയാന്‍ പറ്റില്ലല്ലോ. ഞാന്‍ ആരാണോ അങ്ങനെതന്നെയാണ് ആ വീട്ടില്‍ നിന്നത്. ഇനി മുന്നോട്ടും അതില്‍ യാതൊരു മാറ്റവും ഉണ്ടാവില്ല.അത് ഇഷ്ടപ്പെട്ടവര്‍ക്കും ഇഷ്ടപ്പെടാത്തവര്‍ക്കും എന്റെ നന്ദി.' ബിഗ് ബോസ് എന്ന ഷോ പ്രേക്ഷകര്‍ കണ്ടതുപോലെ താന്‍ കണ്ടിട്ടില്ലെന്നും ഇനി അത് കാണണമെന്നും പറയുന്നു രഞ്ജിനി.

English summary
renjini haridas bigboss experience
topbanner

More News from this section

Subscribe by Email