Wednesday September 26th, 2018 - 9:10:pm
topbanner

ടോയ്‌ലറ്റ് ഏക് പ്രേംകഥ ചൈനയില്‍ എത്തിയപ്പോള്‍ ടോയ്‌ലറ്റ് ഹീറോ; 11500 സ്‌ക്രീനുകളില്‍ ദിവസം 56,000 ഷോകള്‍

suji
ടോയ്‌ലറ്റ് ഏക് പ്രേംകഥ ചൈനയില്‍ എത്തിയപ്പോള്‍ ടോയ്‌ലറ്റ് ഹീറോ; 11500 സ്‌ക്രീനുകളില്‍ ദിവസം 56,000 ഷോകള്‍

അക്ഷയ് കുമാറിന്റെ ടോയ്‌ലറ്റ് ഏക് പ്രേം കഥ ചൈനയില്‍ അരങ്ങേറ്റം കുറിച്ചു. മുന്‍ ഇന്ത്യന്‍ സിനിമാ റിലീസുകളെ കടത്തിവെട്ടുന്ന തരത്തില്‍ വ്യാപകമായാണ് ചിത്രത്തിന്റെ റിലീസ്. അക്ഷയ് കുമാര്‍, ഭൂമി പെഡ്‌നേകര്‍ ചിത്രം ചൈനയിലെ 11500 സ്‌ക്രീനുകളില്‍ പ്രതിദിനം 56000 പ്രദര്‍ശനങ്ങള്‍ നേടും.

ഹിന്ദി മീഡിയം, ബജ്‌റംഗി ഭായിജാന്‍ എന്നീ ചിത്രങ്ങളെ മറികടന്നുള്ള റിലീസാണ് ടോയ്‌ലറ്റ് ഏക് പ്രേംകഥ നേടിയിരിക്കുന്നത്. ചൈനയിലെ പ്രേക്ഷകര്‍ക്ക് മുന്നില്‍ ടോയ്‌ലറ്റ് ഹീറോ എന്നാണ് പേര് മാറിയിരിക്കുന്നത്. ചൈനയില്‍ ചിത്രത്തിനായി ഇറക്കിയ പോസ്റ്ററുകളും പുറത്തുവന്നിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് സംഘടിപ്പിക്കുന്ന സ്വച്ഛ് ഭാരതിന്റെ പിന്‍പറ്റിയാണ് അക്ഷയ് കുമാര്‍ ഈ ചിത്രം ഒരുക്കിയത്. ചിത്രം ഇന്ത്യയില്‍ വന്‍ ഹിറ്റായി മാറിയിട്ടുണ്ട്. 2017ല്‍ ഇന്ത്യയില്‍ നിന്നും 134.22 കോടി നേടിയിരുന്നു.

 

English summary
releasing in 11500 screens akshay kumars toilet china hit
topbanner

More News from this section

Subscribe by Email