Wednesday May 22nd, 2019 - 3:16:pm
topbanner
topbanner

വിനീത് ശ്രീനിവാസനും ആൻ എമിയും ആലപിച്ച 'ജനാധിപൻ'ലെ പ്രണയഗാനം റിലീസ് ചെയ്തു

fasila
വിനീത് ശ്രീനിവാസനും ആൻ എമിയും ആലപിച്ച 'ജനാധിപൻ'ലെ പ്രണയഗാനം റിലീസ് ചെയ്തു

കൊച്ചി: 'ജനാധിപൻ'ലെ പ്രണയഗാനം റിലീസ് ചെയ്തു. വിനു മോഹനും തനൂജ കാർത്തികും അഭിനയിച്ചിരിക്കുന്ന "എന്നാടീ കല്ല്യാണി" എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും ആൻ എമിയുമാണ്. അനിൽ പനച്ചൂരാന്റെ വരികൾക്ക് മെജോ ജോസഫ് ഈണം പകർന്നിരിക്കുന്നു.

തൻസീർ മുഹമ്മദ് കഥയൊരുക്കി സംവിധാനം നിർവഹിച്ചിരിക്കുന്ന ജനാധിപനിൽ ഹരീഷ് പേരഡി, വിനു മോഹന്‍, ഹരിപ്രശാന്ത് എം ജി, അനിൽ നെടുമങ്ങാട്, സുനിൽ സുഖദ, പ്രദീപ് കോട്ടയം, തനൂജ കാർത്തിക്, ദിനേശ് പണിക്കർ, മാലാ പാർവതി, ബാലചന്ദ്രൻ ചുള്ളിക്കാട്, അപ്പുണ്ണി ശശി എന്നിവർ അഭിനയിച്ചിട്ടുണ്ട്.

ഛായാഗ്രഹണം രജീഷ് രാമനും ചിത്രസംയോജനം അഭിലാഷ് ബാലചന്ദ്രനുമാണ് നിർവഹിച്ചിരിക്കുന്നത്. ദേവി എന്റർടൈന്റ്‌മെന്റ്സിന്റെ ബാനറിൽ ആർ ബാലാജി വെങ്കിടേഷ് ആണ് ചിത്രം നിർമിച്ചിട്ടുള്ളത്.

Read more topics: Muzik247, Janaadhipan, romantic song,
English summary
releases the romantic song sung by Vineeth Sreenivasan and Anne Amie from 'Janaadhipan'
topbanner

More News from this section

Subscribe by Email