Sunday September 23rd, 2018 - 6:46:am
topbanner

നിവിന്റെ നായിക റീബയുടെ മേക്കോവര്‍ വൈറല്‍

suji
നിവിന്റെ നായിക റീബയുടെ മേക്കോവര്‍ വൈറല്‍

നിവിന്‍ പോളിയുടെ നായിക റീബ മോണിക്കയുടെ കിടിലന്‍ മേക്കോവര്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റ്ഗ്രാമില്‍ വൈറലാകുന്നു. ജേക്കബിന്റെ സ്വര്‍ഗ രാജ്യം എന്ന ചിത്രത്തില്‍ നായികയായി എത്തിയ റീബ മോണിക്ക പൈപ്പിന്‍ ചോട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ നീരജിന്റെ നായികായി. 

തമിഴ് സിനിമാ ലോകത്തേക്ക് ചുവടുവയ്ക്കുകയാണ് താരമിപ്പോള്‍. ജയ് നായകനാകുന്ന ജരുഗന്ദി എന്ന ചിത്രത്തിലൂടെയാണ് തമിഴകത്തേക്ക് എത്തുന്നത്.

മോഡലിങ്ങിലൂടെ സിനിമയിലെത്തിയ താരം റിയാലിറ്റി ഷോയിലും ശ്രദ്ധിക്കപ്പെട്ടു. നിരവധി പരസ്യ ചിത്രങ്ങളിലും വേഷമിട്ടു. ബംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ചെയ്യുകയാണ് റീബയിപ്പോള്‍ .

Read more topics: reeba monica, make over
English summary
reeba monica make over viral
topbanner

More News from this section

Subscribe by Email