Wednesday November 14th, 2018 - 4:23:am
topbanner

15 മിനിറ്റിന് 5 കോടി; ഐപിഎല്ലില്‍ രണ്‍വീര്‍ സിംഗിന് ഞെട്ടിക്കുന്ന തുക

suji
 15 മിനിറ്റിന് 5 കോടി; ഐപിഎല്ലില്‍ രണ്‍വീര്‍ സിംഗിന് ഞെട്ടിക്കുന്ന തുക

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാണ് എഡിഷന് തുടക്കമാകുകയാണ്. താരലേലത്തില്‍ കോടികള്‍ എറിഞ്ഞ് സ്വന്തമാക്കിയ ക്രിക്കറ്റ് താരങ്ങള്‍ പോരാട്ടത്തിന് ഇറങ്ങുന്ന ക്രിക്കറ്റ് മാമാങ്കത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തുന്ന ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന്റെ പ്രതിഫലം കേട്ട് ക്രിക്കറ്റ് കളിക്കാര്‍ പോലും അമ്പരന്നിരിക്കുകയാണ്.

പദ്മാവതിലെ കിടിലന്‍ അഭിനയത്തിലൂടെ മറ്റ് താരങ്ങളെ നിഷപ്രഭമാക്കിയതിന് ശേഷം രണ്‍വീറിന്റെ മൂല്യം കുതിച്ചുയര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഉദ്ഘാടന വേളയില്‍ നൃത്തച്ചുവടുകളുമായി രണ്‍വീര്‍ എത്തും, 15 മിനിറ്റ് നേരത്തെ കലാപ്രകടനത്തിന് 5 കോടിയാണ് താരം വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഉദ്ഘാടനത്തിന് രണ്‍വീര്‍ എത്തണമെന്ന കാര്യത്തില്‍ സംഘാടകര്‍ക്ക് യാതൊരു സംശയവുമുണ്ടായില്ല. അതുകൊണ്ട് തന്നെയാണ് 15 മിനിറ്റ് നേരത്തെ പരിപാടിക്ക് 5 കോടി മുടക്കാന്‍ ഐപിഎല്‍ സംഘാടകര്‍ തയ്യാറാകുന്നത്. വെടിക്കെട്ട് പരിപാടി നടത്തി കാണികളെ ഞെട്ടിക്കുന്ന ആളാണ് രണ്‍വീര്‍.

 

English summary
ranveer Singh to be paid rs 5 crore for a 15 minute performance in ip
topbanner

More News from this section

Subscribe by Email