Thursday November 15th, 2018 - 10:21:pm
topbanner

ആ ഹോട്ടല്‍ മുറിയില്‍ എനിക്കൊരു ആത്മാവിന്റെ സാന്നിധ്യം അനുഭവപ്പെട്ടു ; പ്രേത അനുഭവം പങ്കുവച്ച് രഞ്ജിത് ശങ്കര്‍

suji
ആ ഹോട്ടല്‍ മുറിയില്‍ എനിക്കൊരു ആത്മാവിന്റെ സാന്നിധ്യം അനുഭവപ്പെട്ടു ; പ്രേത അനുഭവം പങ്കുവച്ച് രഞ്ജിത് ശങ്കര്‍

പ്രേതത്തെ കുറിച്ച് വ്യത്യസ്ഥ ചിത്രമെടുത്ത് ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് രഞ്ജിത് ശങ്കര്‍. രണ്ടാം ഭാഗമൊരുക്കുന്ന തയ്യാറെടുപ്പിലാണ് സംവിധായകന്‍. എന്നാല്‍ തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണിപ്പോള്‍. വരുന്ന ക്രിസ്മസിന് പ്രേതം 2 റിലീസ് ചെയ്യും. ജയസൂര്യയാണ് നായകന്‍.

ഫേസ്ബുക്ക് പോസ്റ്റിങ്ങനെ
തിരുവനന്തപുരത്തെ പ്രശസ്തമായ ഹോട്ടലില്‍ ഒരു ദിവസം രാത്രി ഞാന്‍ താമസിച്ചു. ആ ഹോട്ടലില്‍ ഒരു ആത്മാവിന്റെ സാന്നിധ്യമുണ്ടെന്ന് ഒരു സുഹൃത്ത് എനിയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആ ചിന്ത എന്റെ മനസില്‍ ഉണ്ടായിരുന്നു. പിന്നീട് ആ രാത്രി മുഴുവന്‍ മുറിയില്‍ ഏതോ ഒരു ശക്തിയുടെ സാന്നിധ്യമുണ്ടെന്ന തോന്നല്‍ എന്നിലുണ്ടായിരുന്നു. നിങ്ങള്‍ക്കിത് തമാശയായി തോന്നാം. പക്ഷെ മനുഷ്യന്റെ മനസാണ് ഇതെല്ലാം സൃഷ്ടിക്കുന്നത്, രഞ്ജിത് ശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു .

Read more topics: ranjith sankar, pretam 2
English summary
ranjith sankar share experience in stay at hotel
topbanner

More News from this section

Subscribe by Email