Tuesday May 22nd, 2018 - 1:51:pm
topbanner

സ്വന്തം വസ്ത്രശാലയുടെ പരസ്യത്തിന് വേണ്ടി ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ച ലോകത്തിലെ ആദ്യത്തെ ഭാര്യ

suji
 സ്വന്തം വസ്ത്രശാലയുടെ പരസ്യത്തിന് വേണ്ടി ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ച ലോകത്തിലെ ആദ്യത്തെ ഭാര്യ

സ്വന്തം വസ്ത്രശാലയ്ക്കായി ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ച ലോകത്തിലെ ആദ്യത്തെ സ്ത്രീ.. ഈ വിശേഷണം നടന്‍ ജയസൂര്യയുടെ ഭാര്യ സരിതയ്ക്കാണ്.തന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തിലാണ് നടന്‍ ജയസൂര്യ സ്ത്രീ വേഷത്തില്‍ നില്‍ക്കുന്ന ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

മലയാളത്തിന് ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ജയസൂര്യ രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ ജയസൂര്യയുടെ ലുക്കാണ് സരിത തന്റെ ഷോപ്പിനായി ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തില്‍ ജയസൂര്യയ്ക്കുള്ള കോസ്റ്റിയൂം ഒരുക്കിയത് സരിതയാണ്. സരിത ജയസൂര്യ ഡിസൈനിങ് സ്റ്റുഡിയോ എന്ന പേരില്‍ ഡിസൈനര്‍ ബോട്ടിക്കാണ് നടത്തുന്നത്. സംവിധായകന്‍ രഞ്ജിത് ശങ്കര്‍ തന്നെയാണ് ഈ ഹെഡ്ഡിങ്ങോടെ ചിത്രം സോഷ്യല്‍മീഡിയയിലിട്ടത് .

 

Read more topics: ranjith sankar, jayasurya wife
English summary
ranjith sankar post about jayasurya wife buisness ad

More News from this section

Subscribe by Email