Friday September 21st, 2018 - 2:02:pm
topbanner
Breaking News

ഒരു ജീവിതത്തില്‍ 9 ഘട്ടങ്ങള്‍ അനുഭവിക്കുന്ന പൃഥ്വിരാജ്

suji
 ഒരു ജീവിതത്തില്‍ 9 ഘട്ടങ്ങള്‍ അനുഭവിക്കുന്ന പൃഥ്വിരാജ്

ഒരു മനുഷ്യന്റെ ജീവിതത്തില്‍ എത്ര ഘട്ടങ്ങളുണ്ട്. ശൈശവം, ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം എന്നൊക്കെയാണ് ഇതുവരെ കേട്ടിട്ടുള്ളത്. എന്നാല്‍ ചെറുപ്പകാലത്ത് 9 ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു മനുഷ്യന്റെ ജീവിതമാണ് പൃഥ്വിരാജ് പുതിയ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മലയാളികളെ ചിന്തിപ്പിക്കുന്ന സിനിമകള്‍ ഒരുക്കിയ രഞ്ജിത്ത് ശങ്കറാണ് സംവിധായകന്‍.

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ വന്‍വിജയത്തിന് ശേഷമാണ് രഞ്ജിത്ത് ശങ്കര്‍ ഈ ചിത്രം ഒരുക്കുന്നത്. പൃഥ്വിരാജ് ചിത്രത്തില്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നതോടൊപ്പം സഹനിര്‍മ്മാണവും ഏറ്റെടുക്കുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്ന് സംവിധായകന്‍ അറിയിച്ചു.

നേരത്തെ അര്‍ജ്ജുനന്‍ സാക്ഷി, മോളി ആന്റി റോക്‌സ് എന്നീ ചിത്രങ്ങളില്‍ രഞ്ജിത്ത് ശങ്കറും, പൃഥ്വിരാജും ഒന്നിച്ചിരുന്നു.

 

Read more topics: ranjith sankar, prithviraj
English summary
ranjith sankar announces movie with prithviraj
topbanner

More News from this section

Subscribe by Email