Tuesday November 13th, 2018 - 9:35:pm
topbanner

അനുമതിയില്ലാതെ വിയ്യൂര്‍ ജയിലില്‍ ശ്വേത മേനോന്റെ സിനിമ ചിത്രീകരണം

NewsDesk
അനുമതിയില്ലാതെ വിയ്യൂര്‍ ജയിലില്‍ ശ്വേത മേനോന്റെ സിനിമ ചിത്രീകരണം

തൃശൂര്‍: അനുമതിയില്ലാതെ വിയ്യൂര്‍ ഹൈടെക് ജയിലില്‍ ശ്വേത മേനോന്റെ സിനിമാ ചിത്രീകരണം നടത്തിയ സംഭവത്തില്‍ ആഭ്യന്തര വകുപ്പ് വിശദീകരണം തേടി. രഞ്ജി ലാല്‍ സംവിധാനം ചെയ്യുന്ന നവല്‍ എന്ന ജൂവല്‍ എന്ന സിനിമയാണ് അനുമതി കുടാതെ ചിത്രീകരിച്ചത്. സുരക്ഷാ മേഖലയായ ജയിലില്‍ സെറ്റ് നിര്‍മ്മിച്ചതിനും ആഭ്യന്തര വകുപ്പ് വിശദീകരണം തേടി.

ശ്വേതാ മേനോന്‍ പുരുഷ വേഷത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് നവല്‍ എന്ന ജൂവല്‍. ചിത്രീകരണം നടക്കുന്ന സമയത്ത് ജയില്‍ സൂപ്രണ്ട് ആയിരുന്ന ഉദ്യോഗസ്ഥന് വീഴ്ച പറ്റിയതായാണ് വകുപ്പുതല റിപ്പോര്‍ട്ട്. ജയിലിന് പുറത്ത് ചിത്രീകരണം നടത്താനുള്ള സര്‍ക്കാര്‍ അനുമതിയുടെ മറവിലാണ് ഉദ്യോഗസ്ഥര്‍ ചിത്രീകരണത്തിന് ഒത്താശ ചെയ്തത്.

വിയ്യൂര്‍ ജയിലില്‍ ചിത്രീകരണത്തിന് അനുമതി തേടി അണിയറ പ്രവര്‍ത്തകര്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ജയിലിന് പുറത്ത് മാത്രം ചിത്രീകരണം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. ഇത് മറയാക്കിയാണ് ജയിലിനുള്ളില്‍ ചിത്രീകരണം നടത്തിയത്.

അന്യജാതിക്കാരനുമായി പ്രണയത്തിലായ മകളെ രക്ഷിതാക്കള്‍ കൊലപ്പെടുത്തി

നാലു മിനിറ്റ് പരിപാടി അവതരിപ്പിക്കാൻ ഒരു കോടി രൂപ: സിനിമ ലോകം ഞെട്ടലിൽ

Read more topics: naval, swetha menon, renjith lal
English summary
ranjith lal movie shooting viyoor central jail without permison naval swetha menon
topbanner

More News from this section

Subscribe by Email