Friday July 19th, 2019 - 8:26:pm
topbanner
topbanner

ബി ആര്‍ ഷെട്ടി പിന്മാറി ; എംടിയുടെ തിരക്കഥ കിട്ടുമെന്ന ഉറപ്പുമില്ല ; ആയിരം കോടി ബജറ്റില്‍ രണ്ടാമൂഴം ചെയ്യാന്‍ ഉറച്ച് ശ്രീകുമാര്‍ മേനോന്‍

suji
ബി ആര്‍ ഷെട്ടി പിന്മാറി ; എംടിയുടെ തിരക്കഥ കിട്ടുമെന്ന ഉറപ്പുമില്ല ; ആയിരം കോടി ബജറ്റില്‍ രണ്ടാമൂഴം ചെയ്യാന്‍ ഉറച്ച് ശ്രീകുമാര്‍ മേനോന്‍

രണ്ടാമൂഴം ആയിരം കോടി ബഡ്ജറ്റിലുള്ള ചിത്രമാണ്. നിര്‍മ്മാതാവായ ബിആര്‍ഷെട്ടി പിന്മാറിയെങ്കിലും പ്രൊജക്ട് തുടരുമെന്നാണ് റിപ്പോര്‍ട്ട്. എംടി തിരക്കഥ തിരിച്ചുവാങ്ങിയതോടെയാണ് ബിആര്‍ ഷെട്ടിയുടെ പിന്മാറ്റം. പ്രൊജക്ട് അനിശ്ചിതത്വത്തിലായിരിക്കേയാണ് പുതിയ നീക്കം.

ബി ആര്‍ ഷെട്ടിക്ക് പകരം ഈ ചിത്രം നിര്‍മ്മിക്കാന്‍ തയ്യാറായി ഒരു വമ്പന്‍ നിര്‍മ്മാതാവ് എത്തി കഴിഞ്ഞു. പ്രശസ്ത വ്യവസായ പ്രമുഖന്‍ ആയ ഡോക്ടര്‍ എസ് കെ നാരായണന്‍ ആണ് രണ്ടാമൂഴം നിര്‍മ്മിക്കാന്‍ പോകുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഇക്കാര്യം ജോമോന്‍ പുത്തന്‍ പുരയ്ക്കലാണ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്.

ഉടനെ തന്നെ കരാറുകള്‍ ഒപ്പു വെക്കും എന്നുമാണ് സൂചന. ശ്രീകുമാര്‍ മേനോനും എസ് കെ നാരായണനും ഒപ്പം ഉള്ള തന്റെ ഫോട്ടോയും കൂടി ചേര്‍ത്ത് ആയിരുന്നു ജോമോന്‍ പുത്തന്‍പുരക്കലിന്റെ ഫേസ്ബുക് പോസ്റ്റ്. വര്‍ക്കലയില്‍ വെച്ചായിരുന്നു ഇവരുടെ കൂടി കാഴ്ച. എംടി തിരക്കഥ നല്‍കുമോ എന്ന ആശങ്ക ഇപ്പോഴും നിലനില്‍ക്കുകയാണ്.

 

Read more topics: randamoozham, new producer
English summary
randamoozham with new producer
topbanner

More News from this section

Subscribe by Email