Monday February 18th, 2019 - 3:46:am
topbanner

അധികം കാത്തിരിപ്പു വേണ്ട ; രണ്ടാമൂഴത്തെ കുറിച്ച് സംവിധായകന്‍

suji
അധികം കാത്തിരിപ്പു വേണ്ട ; രണ്ടാമൂഴത്തെ കുറിച്ച് സംവിധായകന്‍

മലയാള സിനിമയില്‍ കാത്തിരിപ്പോടെ നോക്കുന്ന ചിത്രമാണ് ആയിരം കോടി ബജറ്റില്‍ ഒരുങ്ങുന്ന രണ്ടാമൂഴം. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം ആരംഭിക്കും.

മോഹന്‍ലാല്‍ മഹാഭാരത്തിലെ ഭീമനായി എത്തുന്ന ചിത്രം രണ്ടാമൂഴത്തിനായി ഇനി അധികം കാത്തിരിക്കേണ്ടിവരില്ല. ഇവിടെ ചിക്കാഗോയില്‍ സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചില മിടുക്കരുമായി കണ്ടു രണ്ടാമൂഴത്തെ കുറിച്ച് സംസാരിച്ചു, ചിത്രത്തിന്റെ നിര്‍മ്മാതാവും മഹാനായ വ്യക്തിയുമായ ഡോ ബി ആര്‍ ഷെട്ടിയുടെ സാന്നിദ്ധ്യത്തില്‍. വളരെ എക്‌സൈറ്റഡ് ആണ് ഞാനെന്നും ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററില്‍ പറഞ്ഞു.

ചിക്കാഗോയില്‍ നടന്ന ലോക ഹിന്ദു കോണ്‍ഗ്രസില്‍ ഡോ ബി ആര്‍ ഷെട്ടിയമായി പങ്കെടുക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. 1893ല്‍ സ്വാമി വിവേകാനന്ദന്‍ തന്റെ വിഖ്യാതമായ പ്രസംഗം നടത്തിയ വേദിയിലെത്താന്‍ കഴിഞ്ഞത് വലിയ ബഹുമാനമായി താന്‍ കരുതുന്നുവെന്നും ശ്രീകുമാര്‍ മേനോന്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തെ ഏറ്റവും വലിയ ഇതിഹാസങ്ങളില്‍ ഒന്നിന്റെ ചിത്രീകരണത്തിനായി കാത്തിരിക്കുന്നുവെന്നും ലോകത്ത് ഇന്നുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും വലിയ ചിത്രത്തിനായി ഇനി അധികം കാത്തിരിക്കേണ്ടി വരില്ല, ദൈവം അനുഗ്രഹിക്കട്ടെയെന്നും സംവിധായകന്‍ വെളിപ്പെടുത്തി .

Viral News

Read more topics: randamoozham , sreekumar menon
English summary
randamoozham will happened soon
topbanner

More News from this section

Subscribe by Email