Sunday September 23rd, 2018 - 6:26:pm
topbanner

രണ്ടാമൂഴം ഷൂട്ടിങ് ജൂലൈയില്‍ തുടങ്ങും

suji
രണ്ടാമൂഴം ഷൂട്ടിങ് ജൂലൈയില്‍ തുടങ്ങും

രണ്ടാമൂഴം ചലച്ചിത്രമാകുമ്പോള്‍ ഇത് മോഹന്‍ലാലിന്റെയും, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെയും മാത്രം ചിത്രമല്ല മറിച്ച് ആയിരം കോടി ബജറ്റ് ഇറക്കുന്ന നിര്‍മ്മാതാവ് ബിആര്‍ ഷെട്ടിയുടെ കൂടി ചിത്രമാണ്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായ രണ്ടാമൂഴം 2019 ജൂലൈയില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് നിര്‍മ്മാതാവ് സ്ഥിരീകരിച്ചിരിക്കുന്നത്.

'അതെ ആ വലിയ വാര്‍ത്ത ഇതായെത്തി. രണ്ടാമൂഴം, ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രം, എംടി വാസുദേവന്‍ നായര്‍ എഴുതുന്ന ചിത്രം, 2019 ജൂലൈ മുതല്‍ ഷൂട്ട് തുടങ്ങും. സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായി ന്യൂ ഡല്‍ഹിയില്‍ സുപ്രധാന ചര്‍ച്ച പൂര്‍ത്തിയായി', ഷെട്ടി ട്വിറ്ററില്‍ പ്രഖ്യാപിച്ചു.

ഇന്ത്യന്‍ സിനിമയിലെയും ലോകോത്തര സിനിമയിലെയും പ്രമുഖ പേരുകള്‍ ശ്രീ മോഹന്‍ലാലിന്റെ പേരിനൊപ്പം എഴുതിച്ചേര്‍ക്കപ്പെടും. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കലിന്റെ അരികിലാണ്. തകര്‍പ്പന്‍ ചടങ്ങില്‍ പദ്ധതി ഔദ്യോഗികമായി ലോഞ്ച് ചെയ്യും. എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്ക് നന്ദി, ഷെട്ടി കൂട്ടിച്ചേര്‍ത്തു.

പീറ്റര്‍ ഹെയിന്‍ സ്റ്റണ്ട് ഡയറക്ടറായ ചിത്രത്തില്‍ വമ്പന്‍ താരനിര അണിനിരക്കുമെന്നാണ് പ്രതീക്ഷ. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളില്‍ നിര്‍മ്മിക്കുന്ന ചിത്രം ഇതര ഭാഷകളിലേക്ക് ഡബ്ബ് ചെയ്യും.

 

Read more topics: randamoozham, shoot
English summary
randamoozham shooting starts on july
topbanner

More News from this section

Subscribe by Email