Friday March 22nd, 2019 - 4:19:am
topbanner
topbanner

എംടി പോയാലും ലാലേട്ടന്റെ 1000 കോടിയുടെ മഹാഭാരതം നടക്കും; തിരക്കഥ പുതിയത്

suji
എംടി പോയാലും ലാലേട്ടന്റെ 1000 കോടിയുടെ മഹാഭാരതം നടക്കും; തിരക്കഥ പുതിയത്

മോഹന്‍ലാല്‍ ആരാധകര്‍ക്കും മലയാള സിനിമാ ലോകത്തിനും സന്തോഷമേകിക്കൊണ്ടാണ് മഹാഭാരതകഥ സിനിമയാകുമെന്ന് പുതിയ റിപ്പോര്‍ട്ട്. പ്രമുഖ എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തെ അധികരിച്ച് അദ്ദേഹം തന്നെ തയ്യാറാക്കിയ തിരക്കഥയിലാകും മഹാഭാരതം അഥവാ രണ്ടാമൂഴം പുറത്തെത്തുകയെന്നാണ് കരുതിയത്. എന്നാല്‍ ഈ പദ്ധതിയുമായി സഹകരിക്കേണ്ടെന്ന് എംടി തീരുമാനിച്ചതോടെയാണ് ട്വിസ്റ്റുകളുടെ തുടക്കം.

ചിത്രത്തിനായി തന്റെ തിരക്കഥ നല്‍കുന്ന കാര്യത്തില്‍ ഇനി കൂടുതല്‍ ചര്‍ച്ചകള്‍ക്കില്ലെന്ന് എംടി കോടതിയെ അറിയിച്ചു. തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ടാണ് നോവലിസ്റ്റ് കോടതിയെ സമീപിച്ചത്. ഇതില്‍ അടുത്ത ഹിയറിംഗ് നവംബര്‍ 13ന് നടക്കും.

എംടിയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോടതി മധ്യസ്ഥത വഹിക്കണമെന്നായിരുന്നു സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യം. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രത്തിന് തന്റെ തിരക്കഥ നല്‍കില്ലെന്ന് എംടി വ്യക്തമാക്കി. മൂന്ന് വര്‍ഷത്തേക്കായിരുന്നു ചിത്രത്തിനായി അദ്ദേഹം തിരക്കഥ നല്‍കിയത്. എന്നാല്‍ വര്‍ഷം നാലായിട്ടും പ്രൊജക്ട് ആരംഭിക്കാത്തതാണ് എംടിയെ ചൊടിപ്പിച്ചത്.

1000 കോടി മുതല്‍മുടക്കില്‍ ചിത്രം നിര്‍മ്മിക്കാന്‍ തയ്യാറായത് യുഎഇ ബിസിനസ്സുകാരനായ ബിആര്‍ ഷെട്ടിയാണ്. ആരുടെ തിരക്കഥയാണെന്ന് പ്രശ്‌നമല്ലെന്നും, മഹാഭാരതകഥ അവതരിപ്പിക്കുകയാണ് തന്റെ ഉദ്ദേശമെന്നും ഷെട്ടി പറഞ്ഞിരുന്നു. എംടി പിന്‍മാറിയതോടെ ശ്രീകുമാര്‍ മറ്റ് വഴികള്‍ തേടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്ത വര്‍ഷം ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് സംവിധായകന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. മോഹന്‍ലാല്‍ ഭീമനായി വേഷമിടാനിരുന്ന ചിത്രത്തിന് പുതിയ തിരക്കഥ രൂപപ്പെട്ടാല്‍ അവതരണം ഏത് തരത്തിലാകുമെന്നതാണ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

 

 

Viral News

Read more topics: randamoozham ,mt vasudevan nair
English summary
randamoozham may happen without mt vasudevan nair
topbanner

More News from this section

Subscribe by Email