Thursday June 21st, 2018 - 12:27:am
topbanner
Breaking News

ഞാനും ആലിയയും പ്രണയത്തിലാണ് ; രണ്‍ബീര്‍

suji
ഞാനും ആലിയയും പ്രണയത്തിലാണ് ; രണ്‍ബീര്‍

ബോളിവുഡില്‍ നിന്ന് മറ്റൊരു റിപ്പോര്‍ട്ട്. ആലിയ ഭട്ടുമായി പ്രണയത്തിലാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍ രണ്‍ബീര്‍ കപൂര്‍. ആലിയ ഭട്ടുമായി ഡേറ്റിങ്ങിലാണോ എന്ന ചോദ്യത്തിന് താനൊരു പ്രണയത്തിലാണെന്നും കൂടുതലായി അതിനെ കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും രണ്‍ബാര്‍ പറഞ്ഞു. അതിന് സമയവും ശ്വാസവും സ്ഥലവുമൊക്കെ ആവശ്യമാണ്. ആലിയ ആണ് എന്റെ ജീവിതത്തിലെ പുതിയ ആള്‍. അവളുടെ സിനിമ കാണുമ്പോള്‍ , അഭിനയം കാണുമ്പോള്‍, ജീവിതത്തിലെ പെരുമാറ്റം, അതിലൂടെ അവള്‍ നല്‍കുന്നത് ഞാന്‍ എന്നിലൂടെ തന്നെ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. ഞങ്ങള്‍ക്ക് ഇതൊരു പുതിയ അനുഭവമാണ്.

ഒരുപാട് ആകാംക്ഷയോടെയാണ് പ്രണയ ബന്ധം ആരംഭിക്കുന്നത്. ജീവിതത്തില്‍ കുറച്ചു കൂടി പക്വത തോന്നുന്നു. ബന്ധങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത കല്‍പ്പിക്കുന്നു, രണ്‍ബീര്‍ പറഞ്ഞു.

നേരത്തെ ഇഷ്ടതാരമാര് എന്ന ചോദ്യത്തിന് രണ്‍ബീര്‍ എന്നാണ് ആലിയ മറുപടി നല്‍കിയത്. സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകളാണ് ആലിയ. റിഷി കപൂറിന്റെയും നീതു സിങിന്റെയും മകനാണ് 35 കാരനായ രണ്‍ബീര്‍.
കത്രീനയുമായി പിരിഞ്ഞ ശേഷമാണ് രണ്‍ബീര്‍ ആലിയയോട് അടുക്കുന്നത്. ആലി സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായി ഈ വര്‍ഷമാദ്യമാണ് പിരിഞ്ഞത്.

 

Read more topics: ranbir, aliya
English summary
ranbir reveal love with aliya

More News from this section

Subscribe by Email