ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ സഞ്ജു മികച്ച മുന്നേറ്റമാണ് കുറിച്ചത്. രണ്‍ബീര്‍ കപൂര്‍ നായകനായ ചിത്രം ഇപ്പോള്‍ മറ്റ് ഏഷ്യന്‍ വിപണികളിലേക്കും എത്തുകയാണ്. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ തീയേറ്ററുകളിലാണ് സഞ്ജു റിലീസ് ചെയ്യുക.
നടന് സഞ്ജയ് ദത്തിന്റെ വിവാദമായ ജീവിതമാണ് ചിത്രം പറയുന്നത്. ജൂണ്‍ 29ന് രാജ്യത്തെ 4100 സ്ക്രീനുകളിലാണ് റിലീസ് ചെയ്തത്. 300 കോടിക്ക് മുകളില്‍ കളക്ഷനാണ് ഇന്ത്യയില്‍ നിന്നും കളക്ട് ചെയ്തത്.
ചൈനയില്‍ സഞ്ജു റിലീസ് ചെയ്യാന്‍ നിരവധി ഡിസ്ട്രിബ്യൂട്ടര്‍മാര്‍ സമീപിച്ചിട്ടുള്ളതായി ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ് സിഇഒ വിജയ് സിംഗ് പറഞ്ഞു. ചിത്രം കണ്ട് ഇഷ്ടപ്പെട്ടവര്‍ താല്പര്യം പ്രകടിപ്പിച്ച് സമീപിച്ചിട്ടുണ്ട്. നല്ല കഥയാണ് ഇതിന്റെ വിജയം. താരപ്രഭാവം ഘടകമാണെങ്കിലും മികച്ച സ്ക്രിപ്റ്റ് തന്നെയാണ് ആവശ്യം, സിംഗ് കൂട്ടിച്ചേര്‍ത്തു.
സഞ്ജുവിന്റെ സഹനിര്‍മ്മാണം വിധു വിനോദ് ചോപ്രയാണ് നിര്‍വ്വഹിച്ചത്. രാജ്കുമാര് ഹിറാനിയാണ് ചിത്രത്തിന്റെ സംവിധായകന്.