Thursday November 15th, 2018 - 4:11:am
topbanner

സഞ്ജു സാര്‍ വീണുപോയ ഒരു ഹീറോയാണ് ആ ജീവിതവും അതിന്റെ ഇരുണ്ട വശങ്ങളും തുറന്നു കാണിക്കാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ട് ; വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി രണ്‍ബീര്‍

suji
സഞ്ജു സാര്‍ വീണുപോയ ഒരു ഹീറോയാണ് ആ ജീവിതവും അതിന്റെ ഇരുണ്ട വശങ്ങളും തുറന്നു കാണിക്കാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ട് ; വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി രണ്‍ബീര്‍

'സഞ്ജു സാര്‍ വീണുപോയ ഒരു ഹീറോയാണ് ആ ജീവിതവും അതിന്റെ ഇരുണ്ട വശങ്ങളും തുറന്നു കാണിക്കാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ട്. എകെ 56 തോക്കുകള്‍ കൈവശം വെക്കുക, അതിന് പിടിക്കപ്പെടുക. പിന്നെ അധോലോക ബന്ധം അദ്ദേഹത്തിന്റെ ജീവിതത്തിലെ തെറ്റുകളില്‍ നിന്ന് വലിയ പാഠങ്ങള്‍ പഠിക്കാനുണ്ട്. എനിക്ക് തോന്നുന്നത് രാജ് കുമാര്‍ ഹിരാനി വളരെ സത്യസന്ധമായ ഹ്യൂമന്‍ ഇന്ററസ്റ്റഡ് സ്‌റ്റോറി കണ്ടെത്തിയെന്നാണ്.അതാണ് അദ്ദേഹം ചെയ്തത്, സഞ്ജുവിനെ വിമര്‍ശിച്ചവരോട് രണ്‍ബിര്‍ പറയുന്നു.

ചിത്രം സഞ്ജു തിയേറ്ററുകള്‍ കീഴടക്കി കഴിഞ്ഞു. 2018 ലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായ ഇത് സഞ്ജയ് ദത്തിനെ വെള്ള പൂശാനുള്ളതായിരുന്നു എന്ന് പലരില്‍ നിന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിന് മറുപടി നല്‍കി സഞ്ജയ് ദത്തും രംഗത്ത് വന്നിരുന്നു. ''എന്നെ വെള്ള പൂശാന്‍ 40 കോടി മുടക്കേണ്ട കാര്യമില്ല. ഞാന്‍ ഒരു സത്യം പറഞ്ഞു. ആ സത്യം ഇന്ത്യ അംഗീകരിച്ചതാണ് അതാണ് ബോക്‌സ് ഓഫീസ് കളക്ഷനുകള്‍ കാണിക്കുന്നത്. യഥാര്‍ഥ സഞ്ജയ് ദത്തിനെ കുറിച്ച് ചിത്രത്തില്‍ ഒന്നും പറയുന്നില്ല. സഞ്ജയ് ദത്തിനെ ആളുകള്‍ ഇഷ്‌പ്പെടുന്നതിനു പിന്നില്‍ ഒരു കാരണമുണ്ട്. അയാള്‍ സാധാരണ കൗമാരക്കാരെ പോലെ തന്നെയായിരുന്നു.
സുനില്‍ ദത്തിന്റെ മകന് അതില്‍ കവിഞ്ഞ് മറ്റൊരു പ്രത്യേകതയും ഉണ്ടായിരുന്നില്ല. എല്ലാവരും തെറ്റുകള്‍ ചെയ്യുന്നു. അയാള്‍ കുറച്ചു കൂടുതല്‍ തെറ്റുകള്‍ ചെയ്തു. അതിന്റെ പേരില്‍ അയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചു. അതില്‍ അയാള്‍ക്കു കുറ്റബോധമില്ല. തിയേറ്ററില്‍ വച്ച് ഞാന്‍ എന്റെ വികാരങ്ങളെയൊക്കെ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുകയായിരുന്നു. ജീവിതത്തില്‍ നിന്നു പുറത്തു കടക്കുകയെന്നത് വളരെ ബുദ്ധിമുട്ടാണ്, അദ്ദേഹം പറഞ്ഞു

 

 

Read more topics: ranbir, sanju
English summary
ranbir about movie sanju
topbanner

More News from this section

Subscribe by Email