topbanner
Tuesday January 23rd, 2018 - 9:37:am
topbanner

വീണ്ടും ഞെട്ടിച്ച് രാം ഗോപാല്‍ വര്‍മ്മ.. സണ്ണി ലിയോണിന് ശേഷം ഇന്ത്യന്‍ സിനിമയിലേക്ക് മറ്റൊരു നീലച്ചിത്ര നായിക

suji
വീണ്ടും ഞെട്ടിച്ച് രാം ഗോപാല്‍ വര്‍മ്മ.. സണ്ണി ലിയോണിന് ശേഷം ഇന്ത്യന്‍ സിനിമയിലേക്ക് മറ്റൊരു നീലച്ചിത്ര നായിക

അധോലോക സിനിമകളുടെ ഒരു ശ്രേണി തന്നെ തുടങ്ങിവെച്ച് ഇന്ത്യന്‍ സിനിമയെ ഞെട്ടിച്ച സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. പഴയകാല സങ്കല്‍പ്പങ്ങള്‍ അട്ടിമറിച്ച് ചോരയുടെയും, അക്രമത്തിന്റെയും, പണത്തിന്റെയും പേരിലുള്ള അക്രമങ്ങളുടെ കഥ പറഞ്ഞ ചിത്രങ്ങള്‍ക്ക് ശേഷം ആര്‍ജിവി വീണ്ടും ഞെട്ടിക്കുകയാണ്. ഇക്കുറി പ്രമുഖ നീലച്ചിത്ര നായികയെയാണ് വര്‍മ്മ ഇന്ത്യന്‍ സിനിമയില്‍ എത്തിക്കുന്നത്.

സണ്ണി ലിയോണിന് ശേഷം ഇന്ത്യന്‍ സിനിമയിലേക്ക് രാം ഗോപാല്‍ വര്‍മ്മ അവതരിപ്പിക്കുന്നത് മിയാ മല്‍കോവയെയാണ്. ഗോഡ്, സെക്‌സ് & ട്രൂത്ത് എന്നുപേരിട്ട ചിത്രത്തിന്റെ പോസ്റ്റര്‍ മിയയാണ് പുറത്തുവിട്ടത്.

ഇന്ത്യന്‍ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയ്‌ക്കൊപ്പം ഒരു വീഡിയോ ഷൂട്ട് ചെയ്തു. ഇന്ത്യന്‍ സിനിമയില്‍ സണ്ണി ലിയോണിന് ശേഷം അഭിനയിക്കുന്ന രണ്ടാമത്തെ അഡല്‍റ്റ് സ്റ്റാറാണ് താനെന്നും മിയ ട്വിറ്ററില്‍ കുറിച്ചു. മികച്ച അനുഭവമായിരുന്നു മിയയ്‌ക്കൊപ്പമുള്ള ഷൂട്ടെന്ന് വര്‍മ്മ മറുപടിയില്‍ കുറിച്ചു.

ചിത്രത്തിന്റെ ആദ്യ ലുക്കില്‍ തന്നെ ആര്‍ജിവിയുടെ പുതിയ ചിത്രം ഏതുതരത്തിലാകുമെന്ന സൂചന നല്‍കുന്നതാണ്. ജനുവരി 16-ന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങും.

 

English summary
ram gopal varma shoots woth porn film star mia malkova
topbanner topbanner

More News from this section

Subscribe by Email