Tuesday May 22nd, 2018 - 1:48:pm
topbanner

പ്രൊഡ്യൂസര്‍മാരെ പറയണ്ട ; ആരും ബലാത്സംഗം ചെയ്യപ്പെടുന്നതല്ലെന്ന് രാഖി സാവന്ത്

suji
പ്രൊഡ്യൂസര്‍മാരെ പറയണ്ട ; ആരും ബലാത്സംഗം ചെയ്യപ്പെടുന്നതല്ലെന്ന് രാഖി സാവന്ത്

സിനിമാ രംഗത്തെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് താരങ്ങള്‍ തുറന്നുപറയാറുണ്ട് . നടിമാരെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്യും. ഇപ്പോഴിതാ വ്യത്യസ്ഥ നിലപാടുമായി നടി രാഖി സാവന്ത്.

സിനിമാ രംഗത്ത് ആരും ആരേയും ബലാത്സംഗം ചെയ്യുന്നില്ലെന്ന് രാഖി. ആരും നിര്‍ബന്ധിത ലൈംഗീക ബന്ധത്തിന് ശ്രമിക്കുന്നില്ല. തനിക്കും ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ അതില്‍ എല്ലാ പ്രൊഡ്യൂസര്‍മാരും സംവിധായകരും അങ്ങനെയെന്ന് പറയാന്‍ കഴിയില്ല. പറ്റില്ലെന്ന് പറയാന്‍ തനിക്ക് കഴിഞ്ഞിരുന്നുവെന്നും താരം പറയുന്നു. എനിക്ക് കഴിവുള്ളതിനാല്‍ ഇത്തരം പ്രശ്‌നങ്ങളെ തരണം ചെയ്‌തെന്നാണ് രാഖിയുടെ അവകാശവാദം.

പുതിയ കുട്ടികള്‍ കരിയറിനായി എന്തും ചെയ്യുന്നു. അപ്പോള്‍ പ്രൊഡ്യുസര്‍മാത്രം കുറ്റക്കാരാകുന്നതെങ്ങനെയെന്ന് രാഖി ചോദിക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ക്ഷമയോടെ കാത്തിരിക്കണം. കീഴടങ്ങരുത്. എല്ലാം നടക്കുന്നത് സമ്മതത്തോടെ മാത്രമാണ്, രാഖി പറയുന്നു.

Read more topics: rakhi sawant , casting couch
English summary
rakhi sawant about casting couch

More News from this section

Subscribe by Email