Sunday February 17th, 2019 - 9:29:am
topbanner

രജീഷ വിജയന്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍നിന്ന് പിന്മാറിയതായി കാമുകന്റെ ആരോപണം

rajani v
രജീഷ വിജയന്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍നിന്ന് പിന്മാറിയതായി കാമുകന്റെ ആരോപണം

അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച് താരമായി മാറിയ രജീഷ വിജയന്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍നിന്ന് പിന്മാറിയതായി ആരോപണം. രണ്ടുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് കോഴിക്കോട് സ്വദേശിയും സ്റ്റീല്‍ അതോറ്റി ഓഫ് ഇന്ത്യയില്‍ ജോലിക്കാരനുമായ അശ്വിന്‍ മേനോനുമായുള്ള വിവാഹംവ ഉറപ്പിച്ചത്.

2016 ജൂണില്‍ കോഴിക്കോട്ടെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ചായിരുന്നു രജിഷ വിജയന്റെയും അശ്വിന്‍ മേനോന്റേയും വിവാഹ നിശ്ചയിച്ചത്. സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനാണ് അശ്വിന്‍. രണ്ട് വര്‍ഷത്തിലേറെ നീണ്ട സൗഹൃദത്തിനൊടുവിലാണ് വിവിഹനിശ്ചയത്തിലേക്ക് കാര്യങ്ങളെത്തിയത്. ഇരുവരുടെയും പ്രണയത്തിന് വീട്ടുകാര്‍ പിന്തുണ നല്‍കിയതിനെ തുടര്‍ന്നാണ് വിവാഹനിശ്ചയവും മോതിരം മാറ്റവും നടത്തിയത്.

അടുത്ത ബന്ധുക്കള്‍ ഉള്‍പ്പടെ മുപ്പതോളം പേരാണ് അന്ന് ചടങ്ങില്‍ സംബന്ധിച്ചത്.എന്നാല്‍ സിനിമയില്‍ തിരക്കേറിയ താരമായതോടെ നിശ്ചയിച്ച വിവാഹത്തില്‍നിന്ന് നടി പിന്മാറിയിരിക്കുകയാണ്. സൂര്യാ ടിവി, സൂര്യ മ്യൂസിക്ക്, മഴവില്‍ മനോരമ തുടങ്ങിയ ടെലിവിഷന്‍ ചാനലുകളില്‍ ആങ്കറിംഗ് നടത്തിയിട്ടുണ്ട്.

കോഴിക്കോട് സ്വദേശിയായ രജീഷ അച്ഛന്റെ ജോലി ആവശ്യങ്ങളുമായി എറണാകുളത്താണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി താമസിക്കുന്നത്. രജീഷയുടെ അച്ഛന്‍ വിജയന്‍ ആര്‍മിയിലെ ഉദ്യോഗസ്ഥനായിരുന്നു. അമ്മ ഷീല അധ്യാപികയാണ്.പുരസ്‌കാരം ലഭിച്ചശേഷം രജിഷയുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റമുണ്ടായെന്നും പിന്നീട് അശ്വിന്‍ വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കാത്ത അവസ്ഥയിലായിരുന്നെന്നും സുഹൃത്തുക്കള്‍ പറയുന്നു.

 

 

Viral News

English summary
rajisha vijayan engagement
topbanner

More News from this section

Subscribe by Email