Saturday May 25th, 2019 - 12:42:am
topbanner
topbanner

ആരാധകരെ ഞെട്ടിച്ച് പേട്ടയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു; രജനിയും, സിമ്രാനും 'ആഘോഷത്തില്‍'

suji
ആരാധകരെ ഞെട്ടിച്ച് പേട്ടയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു; രജനിയും, സിമ്രാനും 'ആഘോഷത്തില്‍'

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ പേട്ടയുടെ പോസ്റ്റര്‍ അപ്രതീക്ഷിതമായി പുറത്തിറങ്ങിയതിന്റെ ആഹ്ലാദത്തില്‍ ആരാധകര്‍. ചിത്രത്തിലെ നായികമാരില്‍ ഒരാളായ സിമ്രാന്‍ കൂടി ഉള്‍പ്പെടുന്നതാണ് പോസ്റ്റര്‍. ജനക്കൂട്ടത്തിന് എതിരെ നടക്കുന്ന രജനികാന്തിനെയും, സിമ്രാനെയുമാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുക.

'ഇത് സംഭവിക്കുകയാണെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഞാന്‍ അതീവ സന്തോഷത്തിലാണ്', രജനികാന്തിനൊപ്പം ആദ്യമായി ജോലി ചെയ്യുന്ന സിമ്രാന്‍ ട്വീറ്റ് ചെയ്തു.

'സിമ്രാന്‍ മാഡവും, സ്‌റ്റൈലിഷ് തലൈവരും ഒരുമിക്കുന്ന പേട്ടയുടെ പുതിയ പോസ്റ്റര്‍ ഇതാ', സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് കുറിച്ചു. ബിഗ് ബജറ്റ് ആക്ഷന്‍ സിനിമ അടുത്ത വര്‍ഷം പൊങ്കലിന് എത്തുമെന്നും സംവിധായകന്‍ ഇതോടൊപ്പം കുറിച്ചു. സുബ്ബരാജ് ആദ്യമായാണ് രജനിക്കൊപ്പം ചിത്രം ഒരുക്കുന്നത്.

സിമ്രാന്‍, തൃഷ, വിജയ് സേതുപതി എന്നിവരെല്ലാം ഈ ചിത്രത്തില്‍ ഒരുമിച്ചെത്തുമെന്ന പ്രത്യേകതയുമുണ്ട്. ബോളിവുഡ് താരം നവാസുദ്ദീന്‍ സിദിഖിയും ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന ചിത്രമാണിത്. മാളവിക മോഹനന്‍, മേഘാ ആകാശ്, ബോബി സിംഹ എന്നിവരും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം.

 

 

 

Read more topics: rajinikanth, simran,happy couple
English summary
rajinikanth simran play a happy couple
topbanner

More News from this section

Subscribe by Email