Tuesday June 19th, 2018 - 7:53:am
topbanner
Breaking News

കബാലിയില്‍ നിന്നും പഠിച്ച പാഠം കാലായെ രക്ഷിച്ചു; 5 ദിവസം കൊണ്ട് 2018ലെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം

suji
കബാലിയില്‍ നിന്നും പഠിച്ച പാഠം കാലായെ രക്ഷിച്ചു; 5 ദിവസം കൊണ്ട് 2018ലെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം

ചെന്നൈ: പാ രഞ്ജിത്തും, സൂപ്പര്‍സ്റ്റാര്‍ രജനികാന്തും ഒരുമിച്ചെത്തിയ ആദ്യ ചിത്രമായിരുന്നു കബാലി. പക്ഷെ പരസ്യവും പ്രചരണവും ഉയര്‍ത്തിയ അമിത പ്രതീക്ഷകളുമായി തീയേറ്ററില്‍ എത്തിയ പ്രേക്ഷകര്‍ക്ക് നിരാശയായിരുന്നു ഫലം. ഒരു പുതിയ രജനിയെ കണ്ട പ്രേക്ഷകര്‍ക്ക് ചിത്രം അത്ര രസിച്ചില്ല. ഈ പാഠം ഉള്‍ക്കൊണ്ടാണ് ഇരുവരും കാലായുമായി രണ്ടാം വരവ് വന്നത്.

സാമൂഹ്യ രാഷ്ട്രീയ പ്രാധാന്യമുള്ള ചിത്രത്തില്‍ ഹുമ ഖുറേഷി, നാനാ പടേകര്‍, അഞ്ജലി പാട്ടീല്‍, ഈശ്വരി റാവു തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തി. ജൂണ്‍ 7ന് റിലീസ് ചെയ്തപ്പോള്‍ പതിയെ തുടങ്ങിയ ചിത്രം പ്രേക്ഷക പ്രതികരണത്തിലൂടെ മുന്നേറുകയാണ്. അഞ്ചാം ദിവസം എത്തിയപ്പോള്‍ ചെന്നൈയില്‍ നിന്നുള്ള കളക്ഷന്‍ 7.23 കോടിയായി.

വിദേശ മാര്‍ക്കറ്റിലും മികച്ച പ്രകടനം നടത്തുന്നത് കാലായ്ക്ക് തുണയായി. ഓസ്‌ട്രേലിയയില്‍ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമായി കാലാ മാറി. നാല് ദിവസം കൊണ്ട് 2.04 കോടിയാണ് നേട്ടം. വീരേ ദി വെഡ്ഡിംഗ്, ഭരത് അനെ നെനു, കാരി ഓണ്‍ ജട്ടാ 2 എന്നിവയെ മറികടന്നാണ് കാലാ രണ്ടാം സ്ഥാനം നേടിയത്.

 

English summary
rajinikanth film kala now second highest grosser of 2018

More News from this section

Subscribe by Email