topbanner
Sunday July 23rd, 2017 - 10:08:am
topbanner

ആരാധകര്‍ക്കൊപ്പമുള്ള ഫോട്ടോ സെഷന്‍ രജനീകാന്ത് ഒഴിവാക്കി

NewsDesk
ആരാധകര്‍ക്കൊപ്പമുള്ള ഫോട്ടോ സെഷന്‍ രജനീകാന്ത് ഒഴിവാക്കി

ചെന്നൈ: ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരുമായി ഈ മാസം 12 മുതല്‍ അഞ്ച് ദിവസമാണ് ചെന്നൈയില്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച സൂപ്പര്‍താരം രജനീകാന്ത് ഒഴിവാക്കി.

ദിനംപ്രതി 2000 പേരുമായുള്ള ഒത്തുകൂടലില്‍ ചര്‍ച്ച, ഭക്ഷണം, ഒാേരാരുത്തര്‍ക്കുമൊപ്പം ചിത്രം എടുക്കല്‍ എന്നിവയായിരുന്നു വാഗ്ദാനം. ആരാധകര്‍ക്കൊപ്പമുള്ള ഫോട്ടോ സെഷനുമായി ബന്ധപ്പെട്ട കാര്യമാണ് വിഷയമാണ് പരിപാടി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

ദിവസം ഇത്രയും പേരോെടാപ്പം ചിത്രം എടുക്കാന്‍ നില്‍ക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് രജനി അറിയിക്കുകയായിരുന്നു. ഒടുവില്‍ എട്ട് പേരടങ്ങുന്ന ഗ്രൂപ്പ് ഫോട്ടോക്ക് ആലോചിച്ചെങ്കിലും ആരാധകര്‍ അസന്തുഷ്ടി പ്രകടിപ്പിച്ചു. ഓരോരുത്തര്‍ക്കൊപ്പം നില്‍ക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ആരാധകരുടേത് ന്യായമായ ആവശ്യമാണെങ്കിലും ഇപ്പോള്‍ ബുദ്ധിമുട്ടാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ശബ്ദസന്ദേശത്തില്‍ രജനി വ്യക്തമാക്കി.

താമസിയാതെ ജില്ല തലങ്ങളില്‍ ഒരുമിച്ചിരിക്കാമെന്നും ആരാധകര്‍ക്ക് ഉറപ്പുനല്‍കി. രജനി ആരാധകരെ നേരില്‍ കാണുന്നത് രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയാണെന്ന് അഭ്യൂഹമുണ്ടായിരുന്നു.

Read more topics: Rajinikanth, fan, photo
English summary
Rajinikanth cancels meeting with fans as it is difficult for him to pose for photos with each of them
topbanner topbanner

More News from this section

Subscribe by Email