Sunday November 18th, 2018 - 2:03:pm
topbanner

സര്‍ക്കാര്‍ സീനുകള്‍ വെട്ടുന്നു; ഇളയദളപതി ചിത്രത്തിന് പിന്തുണയുമായി തലൈവര്‍

suji
സര്‍ക്കാര്‍ സീനുകള്‍ വെട്ടുന്നു; ഇളയദളപതി ചിത്രത്തിന് പിന്തുണയുമായി തലൈവര്‍

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത നടപ്പാക്കിയ സൗജന്യ സര്‍ക്കാര്‍ പദ്ധതികളെ പരിഹസിച്ചെന്ന പേരില്‍ വിജയ് ചിത്രം സര്‍ക്കാരിനെതിരെ എഐഎഡിഎംകെ പ്രതിഷേധം തുടരുകയാണ്. എആര്‍ മുരുകദോസ് ചിത്രം രാഷ്ട്രീയ ലാക്കോടെയാണ് കഥ പറഞ്ഞതെന്നാണ് ആരോപണം. എന്തായാലും വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ശക്തമായതോടെ ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുകയാണ് അണിയറക്കാര്‍.

വരലക്ഷ്മി ശരത്കുമാര്‍ അഭിനയിക്കുന്ന കഥാപാത്രം കോളവല്ലിയെക്കുറിച്ചുള്ള ചില ഡയലോഗുകള്‍ നിശബ്ദമാക്കാമെന്ന് നിര്‍മ്മാതാക്കള്‍ സമ്മതിച്ചിട്ടുണ്ട്. ജയലളിതയുടെ യഥാര്‍ത്ഥ പേര് കോമളവല്ലിയെന്നാണെന്നതും ഇവിടെ ശ്രദ്ധേയമാണ്. സര്‍ക്കാര്‍ നല്‍കുന്ന സൗജന്യം തീയിലെറിയുന്ന സംവിധായകന്‍ എആര്‍ മുരുകദോസിന്റെ സീനും വെട്ടും.

എന്നാല്‍ സര്‍ക്കാരിന് എതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുകയാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. സെന്‍സര്‍ ബോര്‍ഡ് റിലീസിനായി അനുവദിച്ച ഒരു ചിത്രത്തിന്റെ പേരില്‍ തീയേറ്ററുകള്‍ നശിപ്പിക്കുകയും, പോസ്റ്ററുകള്‍ കീറുകയും, സീനുകള്‍ വെട്ടണമെന്നും പറയുന്നത് നിയമവിരുദ്ധമാണെന്ന് രജനികാന്ത് ചൂണ്ടിക്കാണിച്ചു. ഈ ശ്രമത്തെ താന്‍ അപലപിക്കുകയാണെന്നും തലൈവര്‍ കൂട്ടിച്ചേര്‍ത്തു.

 

 

English summary
rajinikanth and kamal haasan lend support to vijays sarkar
topbanner

More News from this section

Subscribe by Email