Tuesday July 17th, 2018 - 11:09:am
topbanner
Breaking News

കാലയുടെ ഡബ്ബിംഗ് ആരംഭിച്ച് രജനി ; ചിത്രം ആഗസ്തില്‍ തിയറ്ററുകളിലേക്ക്

suji
കാലയുടെ ഡബ്ബിംഗ് ആരംഭിച്ച് രജനി ; ചിത്രം ആഗസ്തില്‍ തിയറ്ററുകളിലേക്ക്

പാ രഞ്ജിത്ത് ഒരുക്കുന്ന ചിത്രം കാലയുടെ ഡബ്ബിംഗ് തിരക്കുകളിലാണ് സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത്.അടുത്താഴ്ചയോടെ ഡബ്ബിംഗ് ജോലികള്‍ പൂര്‍ത്തിയാക്കുമെന്ന് സിനിമാ വൃത്തങ്ങള്‍ പറയുന്നു.

രജനി ഗാങ്‌സറ്ററായി വേഷമിടുന്ന ചിത്രം ഹാജി മസ്താനെപ്പറ്റിയുള്ളതാണെന്ന് ചില അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അതേതുടര്‍ന്ന് ഹാജി മസ്താന്റെ വളര്‍ത്തുമകന്‍ ചിത്രത്തിനെതിരായി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ തികച്ചും സാങ്കല്‍പികമായ കഥയാണെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തി.

ഈശ്വരി റാവുവാണ് കാലയില്‍ രജനിയുടെ നായിക. ചിത്രം ആഗസ്റ്റില്‍ തീയേറ്ററുകളിലെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാനാപടേകര്‍, ഹുമ ഖുറേഷി, അഞ്ജലി പട്ടേല്‍, രവി കാലെ, യാട്ടിന്‍ കാര്യേകര്‍, സമ്പത് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളാണ്.

Read more topics: rajani, kala, release
English summary
rajanis movie kala will be release on auguest

More News from this section

Subscribe by Email