topbanner
Friday November 24th, 2017 - 7:36:am
topbanner
Breaking News

നയൻതാര പൊളിച്ചു, തിമിര്‍ത്തു, കലക്കി; അറാമിനെ വാനോളം പുകഴ്ത്തി രജനികാന്ത്

suji
നയൻതാര പൊളിച്ചു, തിമിര്‍ത്തു, കലക്കി; അറാമിനെ വാനോളം പുകഴ്ത്തി രജനികാന്ത്

നയന്‍താരയുടെ പുതിയ ചിത്രമായ അറാമിന് ഇനി അവാര്‍ഡ് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. ചിത്രത്തെ പുകഴത്തി രംഗത്തെത്തിയിരിക്കുന്നത് സാക്ഷാല്‍ സൂപ്പര്‍താരം രജനികാന്താണ്. ഒരു 4 വയസ്സുകാരിയുടെ കണ്ണിലൂടെയും, ദിവസം മുന്നോട്ട് പോകുമ്പോള്‍ ജില്ലാ കളക്ടറുടെയും കണ്ണിലൂടെ തമിഴ്‌നാട്ടിലെ തെറ്റായ രീതികളെ ചൂണ്ടിക്കാണിക്കുന്ന ചിത്രം നെഞ്ചില്‍ തൊട്ടെന്ന് രജനികാന്ത് വ്യക്തമാക്കി.

പ്രത്യേക സ്‌ക്രീനിംഗിലാണ് രജനി നയന്‍സിന്റെ ചിത്രം കണ്ടത്. 'ചിത്രം നെഞ്ചില്‍ തൊട്ടു, അണിയറക്കാര്‍ക്ക് എല്ലാവിധ ആശംസകളും'. തങ്ങളുടെ അധ്വാനത്തിന് കിട്ടിയ പ്രചോദനമാണ് തലൈവരുടെ വാക്കുകളെന്ന് അണിയറക്കാര്‍ പറയുന്നു.

ഒരു ഗ്രാമത്തിന്റെ ജീവന്‍മരണ പോരാട്ടത്തില്‍ ഇടപെടുന്ന ജില്ലാ കളക്ടറുടെ വേഷത്തിലാണ് ഗോപി നൈനാര്‍ സംവിധാനം ചെയ്യുന്ന അറാമില്‍ നയന്‍താര തിളങ്ങുന്നത്. നയന്‍സിന്റെ ഇമേജ് മാറ്റിമറിക്കുന്ന ചിത്രമാണിതെന്ന് തങ്ങള്‍ക്ക് ഉറപ്പുള്ളതായി സംവിധായകന്‍ പറയുന്നു. സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ പദവി ഒന്നുകൂടി ഉറപ്പിക്കുകയാണ് നയന്‍സ് ഇതിലൂടെ.

 

 

 

Read more topics: nayanthara, aram,rajani
English summary
rajanikanth praised nayan's movie aram
topbanner topbanner

More News from this section

Subscribe by Email