Saturday February 16th, 2019 - 7:05:am
topbanner

ദളപതിയ്ക്ക് ശേഷം രജിനീകാന്തിനെ ഫ്രെയ്മില്‍ ഒതുക്കാനൊരുങ്ങി സന്തോഷ് ശിവന്‍

JB
 ദളപതിയ്ക്ക് ശേഷം രജിനീകാന്തിനെ ഫ്രെയ്മില്‍ ഒതുക്കാനൊരുങ്ങി സന്തോഷ് ശിവന്‍

പ്രശസ്ത കാമറാമാന്‍ സന്തോഷ് ശിവന്‍ 27 വര്‍ഷങ്ങള്‍ക്കു ശേഷം രജിനീകാന്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ ഒരുങ്ങുന്നു. 1991 ല്‍ മണിരത്‌നം ചിത്രം 'ദളപതി'യിലാണ് ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചത്. എ ആര്‍ മുരുഗദാസിന്റെ പുതിയ ചിത്രത്തിലാണ് രണ്ടര പതിറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത്.

ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം മാര്‍ച്ച് മാസത്തോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 'ദളപതിയ്ക്ക് ശേഷം രജിനി സാറുമായി ഒന്നിച്ച് വര്‍ക്ക് ചെയ്യുന്നു, ഏറെ സന്തോഷമുണ്ട്,'' ചിത്രത്തിന്റെ വിശേഷങ്ങള്‍ തന്റെ ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയാണ് സന്തോഷ് ശിവന്‍.

ശങ്കര്‍ ചിത്രം '2.0', 'കാര്‍ത്തിക് ശുഭരാജ് ചിത്രം 'പേട്ട' എന്നിവയുടെ വന്‍വിജയത്തിനു ശേഷം തലൈവര്‍ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വിജയിനെ നായകനാക്കി അണിയിച്ചൊരുക്കിയ 'സര്‍ക്കാര്‍' ആയിരുന്നു മുരുഗദാസിന്റെ റിലീസിനെത്തിയ?അവസാനചിത്രം. രാഷ്ട്രീയതലത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് തിരിതെളിച്ച ചിത്രം കൂടിയായിരുന്നു 'സര്‍ക്കാര്‍'. 'സര്‍ക്കാരി'ലെ വിവാദ രംഗങ്ങള്‍ നീക്കം ചെയ്തതില്‍ പ്രതിഷേധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ വിതരണം ചെയ്ത സൗജന്യ വീട്ടുപകരണങ്ങള്‍ തല്ലിപ്പൊട്ടിച്ചും തീയിട്ട് നിശിപ്പിച്ചുമാണ് എഐഎഡിഎംകെ സര്‍ക്കാരിനെതിരെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയ ഉത്പന്നങ്ങള്‍ തീയിലേക്കെറിയുന്ന രംഗം ചിത്രത്തില്‍ ഉണ്ടായിരുന്നു. വിവാദമായതിനെ തുടര്‍ന്ന് ഈ രംഗം നീക്കം ചെയ്തിരുന്നു. അതിനെ തുടര്‍ന്നാണ് ആരാധകര്‍ പ്രതിഷേധിച്ചത്.

 

Viral News


Warning: file_get_contents(): SSL operation failed with code 1. OpenSSL Error messages: error:14077438:SSL routines:SSL23_GET_SERVER_HELLO:tlsv1 alert internal error in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(): Failed to enable crypto in /home/keralaon/public_html/includes/functions.php on line 106

Warning: file_get_contents(https://www.desipearl.com/fifa-world-cup-feed.php?aid=27&wid=26): failed to open stream: operation failed in /home/keralaon/public_html/includes/functions.php on line 106

Fatal error: Uncaught exception 'Exception' with message 'String could not be parsed as XML' in /home/keralaon/public_html/includes/functions.php:107 Stack trace: #0 /home/keralaon/public_html/includes/functions.php(107): SimpleXMLElement->__construct('') #1 /home/keralaon/public_html/news_detail.php(132): getFeed('https://www.des...', 3) #2 {main} thrown in /home/keralaon/public_html/includes/functions.php on line 107