Sunday July 22nd, 2018 - 8:47:am
topbanner
Breaking News

ബാഹുബലി സംവിധായകന്റെ അടുത്ത ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു

suji
ബാഹുബലി സംവിധായകന്റെ അടുത്ത ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു

ബാഹുബലി സംവിധായകന്‍ രാജമൗലിയുടെ അടുത്ത ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജുനിയര്‍ എന്‍ടി ആര്‍, രാം ചരണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

ജൂണിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവര്‍ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രം രാജമൗലി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. അന്ന് മുതല്‍ രാജമൗലി ചിത്രത്തില്‍ ഇവരായിരിക്കും നായകന്മാര്‍ എന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ചിത്രത്തിന്റെ നിര്‍മ്മാതാവായ ഡിവിവി ദനയ്യയാണ് രാജമൗലിയുടെ അടുത്ത ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രാജമൗലി, രാം ചരണ്‍, റാമ റാവു എന്നിവരുടെ പേരുകളിലെ ആര്‍ എന്ന അക്ഷരം കോമണായി എടുത്ത് ആര്‍ആര്‍ആര്‍ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. ഈ പേരില്‍ ഒരു ട്വിറ്റര്‍ അക്കൗണ്ടും ആരംഭിച്ചു.

 

Read more topics: rajamouli , bahubali, new movie
English summary
rajamouli new movie introduced
topbanner

More News from this section

Subscribe by Email