Monday July 22nd, 2019 - 3:42:pm
topbanner
topbanner

മമ്മൂട്ടിയുടെ ക്ലിക്ക് ; റായ് ലക്ഷ്മിയുടെ കിടിലന്‍ ഫോട്ടോ

suji
മമ്മൂട്ടിയുടെ ക്ലിക്ക് ; റായ് ലക്ഷ്മിയുടെ കിടിലന്‍ ഫോട്ടോ

അഭിനയം മാത്രമല്ല മമ്മൂട്ടിയ്ക്ക് ഇഷ്ടമുള്ള മറ്റൊരു മേഖലയാണ് ഫോട്ടോഗ്രാഫി. ഇപ്പോഴിതാ മമ്മുട്ടി എടുത്ത റായി ലക്ഷ്മിയുടെ ചിത്രം ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. ഈ ചിത്രം തനിക്കേറെ പ്രിയപ്പെട്ടതാണെന്ന അടികുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്.

സേതു ആദ്യമായി സംവിധാനം ചെയ്യുന്ന കുട്ടനാടന്‍ ബ്ലോഗിന്റെ ലൊക്കേഷനില്‍ വച്ച് മമ്മൂട്ടിയാണ് ചിത്രം പകര്‍ത്തിയത്. ഇത് അഞ്ചാമത്തെ ചിത്രമാണ് മമ്മൂട്ടിയും റായി ലക്ഷ്മിയും ഒന്നിക്കുന്നത്.

പരുന്ത്, അണ്ണന്‍തമ്പി, ചട്ടമ്പിനാട്, രാജാധിരാജ എന്നി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചിരുന്നു. ചെറിയ ഒരിടവേളയ്ക്ക് ശേഷമാണ് പുതിയ ചിത്രത്തില്‍ എത്തുന്നത്. ഹരി എന്ന കഥാപാത്രത്തിലാണ് മമ്മൂട്ടി വേഷമിടുന്നത് .

Read more topics: rai lakshmi pic,mammootty
English summary
rai lakshmi pic taken by mammootty viral
topbanner

More News from this section

Subscribe by Email