Saturday May 26th, 2018 - 9:43:am
topbanner

രാഹുല്‍ രവൈല്‍ ഗോവ ചലച്ചിത്രമേള ജൂറി അദ്ധ്യക്ഷന്‍

rajani v
രാഹുല്‍ രവൈല്‍ ഗോവ ചലച്ചിത്രമേള ജൂറി അദ്ധ്യക്ഷന്‍

മുംബയ്: ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ജൂറി അദ്ധ്യക്ഷനായി സംവിധായകന്‍ രാഹുല്‍ രവൈലിനെ നിയമിച്ചു. നിലവിലെ അദ്ധ്യക്ഷന്‍ സുജയ് ഘോഷ് രാജി വച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ രവൈനെ ജൂറി ചെയര്‍മാനാക്കിയത്.

ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ നിന്നും സനല്‍ കുമാര്‍ ശശിധരന്റെ എസ്. ദുര്‍ഗയും, രവി ജാദവിന്റെ ന്യൂഡും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് സുജയ് ഘോഷ് രാജി വച്ചത്. ജൂറി അദ്ധ്യക്ഷനായി തന്നെ തിരഞ്ഞെടുത്തതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് രാഹുല്‍ രവൈല്‍ വ്യക്തമാക്കി.

തന്നെ ഏല്‍പ്പിച്ചിരിക്കുന്ന ജോലി വളരെ ഉത്തരവാധിത്വത്തോടെ ചെയ്യുമെന്നും നല്ല സിനിമകള്‍ മേളയിലേക്ക് തിരഞ്ഞെടുക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

 

 

Read more topics: rahul ravail, new, chairman
English summary
rahul ravail new chairman

More News from this section

Subscribe by Email