Friday December 14th, 2018 - 9:12:am
topbanner

പീഡിപ്പിക്കപ്പെട്ടതിന് തെളിവു കൊണ്ടുനടക്കാന്‍ പറ്റുമോ ? വിമര്‍ശകരോട് രാധിക ആപ്‌തെ

suji
പീഡിപ്പിക്കപ്പെട്ടതിന് തെളിവു കൊണ്ടുനടക്കാന്‍ പറ്റുമോ ? വിമര്‍ശകരോട് രാധിക ആപ്‌തെ

മീ ടു ക്യാമ്പെയ്‌നെ കുറിച്ച് നടി രാധിക ആപ്‌തെ. മീടു ആവശ്യമാണ്. സ്ത്രീകള്‍ സിനിമ അടക്കമുള്ള മേഖലകളില്‍ വിവിധ ചൂഷണങ്ങള്‍ നേരിടുകയാണെന്ന് താരം പറയുന്നു. എല്ലാം തുറന്നുപറയാനുള്ള ധൈര്യം നേടാന്‍ ശക്തമായ പിന്തുണ ആവശ്യമാണ്. മീ ടു പോലെയുള്ള മൂവ്‌മെന്റുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവര്‍ രാധിക ശക്തമായി വിമര്‍ശിച്ചു. ലൈംഗീകാതിക്രമങ്ങള്‍ക്ക് എപ്പോഴും തെളിവുകള്‍ സൂക്ഷിക്കാന്‍ കഴിയില്ല. മീ ടു മൂവ്‌മെന്റിനെ വിമര്‍ശിക്കുന്നവര്‍ അതിക്രമം നേരിട്ടവരുടെ വാക്കുകള്‍ ശ്രദ്ധിക്കാന്‍ എങ്കിലും ശ്രമിക്കണം, രാധിക പറഞ്ഞു.

മീടു എന്ന് തുറന്നു പറഞ്ഞു മുന്നോട്ട് വരുന്നവരെ കേള്‍ക്കണം. സമാന അനുഭവം മറ്റാര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണം. അത്യന്തം സെന്‍സിറ്റീവായ ഈ വിഷയത്തെ ഗൗരവത്തോടെ സമീപക്കണം, അവര്‍ പറഞ്ഞു.
അടുത്തിടെ സെറ്റിലെ സഹപ്രവര്‍ത്തകന്‍ മോശമായി സംസാരിച്ചെന്ന് രാധിക ആപ്‌തെ വെളിപ്പെടുത്തിയിരുന്നു.

Read more topics: radhika apte ,me too campaign
English summary
radhika apte me too campaign
topbanner

More News from this section

Subscribe by Email