Sunday May 27th, 2018 - 1:30:pm
topbanner

സല്‍മാന്‍ ഖാന്റെ റേസ് 3 ട്രെയിലര്‍ കണ്ടവര്‍ക്ക് സംശയം; ഫാസ്റ്റ് & ഫ്യൂരിയസ് കോപ്പിയോ?

suji
 സല്‍മാന്‍ ഖാന്റെ റേസ് 3 ട്രെയിലര്‍ കണ്ടവര്‍ക്ക് സംശയം; ഫാസ്റ്റ് & ഫ്യൂരിയസ് കോപ്പിയോ?

സല്‍മാന്‍ ഖാന്റെ റേസ് 3 ട്രെയിലര്‍ തീപ്പൊരിയായി പുറത്തിറങ്ങി. അത്യുഗ്രന്‍ ആക്ഷന്‍ സീനുകളും, പൊടിപാറുന്ന റേസും, കോടികള്‍ പൊടിച്ചുള്ള സീനുകളും ഒക്കെയായി 3 മിനിറ്റിലേറെയുള്ള ട്രെയിലറില്‍ പതിവ് പോലെ മസാലയും, സല്‍മാന്റെ മസില്‍ ബോഡിയും സ്ഥാനം പിടിച്ചിട്ടുണ്ട്.

എന്നാല്‍ റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന റേസ് 3 ഹോളിവുഡില്‍ നിന്നും സീനുകള്‍ കോപ്പിയടിച്ചെന്നാണ് സംശയം ഉയരുന്നത്. സീനുകള്‍ എടുത്തിട്ടുള്ള രീതി ഫാസ്റ്റ് & ഫ്യൂരിയസ് ചിത്രങ്ങളുമായി ഏറെ സാമ്യം പുലര്‍ത്തിയിരിക്കുന്നു.

താരങ്ങളുടെ ഫൈറ്റും, വസ്ത്രങ്ങളും, കാറിന്റെ നിറവും വരെ ഈ സാമ്യത്തില്‍ മുന്നിട്ട് നില്‍ക്കുന്നു. ഇതിന് പുറമെ ഫാമിലിയാണ് പ്രശ്‌നമെന്ന് പറയുന്ന സല്‍മാന്റെ ഡയലോഗ് കൂടി ചേരുന്നതോടെ കോപ്പിയടി പൂര്‍ത്തിയാകുന്നു. സല്‍മാന് പുറമെ ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ഡെയ്‌സി ഷാ, ബോബി ഡിയോള്‍, അനില്‍ കപൂര്‍, സാക്വിബ് സലീം എന്നിവരും ചിത്രത്തിലുണ്ട്.

 

Read more topics: race 3 , trailor
English summary
race 3 trailer similar to fast and furious

More News from this section

Subscribe by Email