topbanner
Friday April 28th, 2017 - 3:38:pm
topbanner

അങ്ങനെ അവസാനം പുലിമുരുകന്‍ മാല അരുണ്‍ പ്രഭാകറിന് സ്വന്തമായി

rajani
അങ്ങനെ അവസാനം പുലിമുരുകന്‍ മാല അരുണ്‍ പ്രഭാകറിന് സ്വന്തമായി

പുലിമുരുകന്‍ സിനിമയില്‍ മോഹന്‍ലാല്‍ അണിഞ്ഞിരുന്ന മാല ലേലത്തില്‍ പിടിച്ച അരുണ്‍ പ്രഭാകറിന് മോഹന്‍ലാല്‍ തന്നെ സമ്മാനിച്ചു. കൊച്ചി ട്രാവന്‍കൂര്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മാല അരുണ്‍ ഏറ്റുവാങ്ങി. ലേല സമയത്ത് അരുണ്‍ യാത്രയിലായിരുന്നതിനാല്‍ മാനേജര്‍ മാത്യൂ ജോസ് ആണ് ലേലത്തില്‍ പങ്കെടുത്തത്.

ഒരു ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് അരുണ്‍ മാല വാങ്ങിയത്. ഈ തുക ജീവ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് താരത്തിന്റെ തീരുമാനം.ഇതാണ് ആ മാല, കണ്ടോ എന്നു പറഞ്ഞുകൊണ്ടാണ് ലാല്‍ അത് കൈമാറിയത്.

ഇത്തരം പ്രവൃത്തികള്‍ വലിയ കാര്യമാണെന്ന് മാല സമ്മാനിച്ച ശേഷം മോഹന്‍ലാല്‍ പറഞ്ഞു. മുന്‍പ് ഇതുപോലെ ലേലം ചെയ്തത് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പം എന്ന സിനിമയിലെ വാച്ചായിരുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഇത് വലിയൊരു ചിന്താധാരയാണ്. കൊച്ചു കൊച്ചു കാര്യങ്ങളിലൂടെ വലിയ കാര്യങ്ങള്‍ ചെയ്യാനാവുമെന്നതിന്റെ ഉദാഹരണമാണിതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

English summary
pulimurugan mala arun kumar mohanlal
topbanner topbanner

More News from this section

Subscribe by Email