Friday November 16th, 2018 - 5:31:am
topbanner

ചടങ്ങിൽ എത്താൻ വൈകിയതിൽ പരസ്യമായി മാപ്പ് പറഞ്ഞ് പൃഥ്വിരാജ്

suvitha
ചടങ്ങിൽ എത്താൻ വൈകിയതിൽ പരസ്യമായി മാപ്പ് പറഞ്ഞ് പൃഥ്വിരാജ്

സിനിമാക്കാര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഞങ്ങളാരും സമയത്തെത്താറില്ല എന്ന ദുഷ്‌പ്പേര് ഞാനും കാത്തുസൂക്ഷിച്ചുവെന്ന് പൃഥ്വിരാജ്. ഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വെച്ച് നടന്ന അസറ്റ് ഹോംസിന്റെ പരിപാടിയില്‍ വൈകി എത്തിയതിനെ തുടര്‍ന്നാണ് പൃഥ്വിരാജ് പരസ്യമായി മാപ്പ് പറഞ്ഞിരിക്കുന്നത്.

പൃഥ്വിയുടെ വാക്കുകളിലേയ്ക്ക്....

"സിനിമാക്കാര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഞങ്ങളാരും സമയത്തെത്താറില്ല എന്ന ദുഷ്‌പ്പേര് ഞാനും കാത്തുസൂക്ഷിച്ചു. അതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. സത്യം പറഞ്ഞാല്‍ ആറര മണിക്കൂര്‍ എടുത്തു എറണാകുളത്തു നിന്നും തിരുവനന്തപുരത്ത് വരെ വരാന്‍. പണ്ട് സ്റ്റോപ് വൈലന്‍സ് സിനിമ ചെയ്യുന്ന സമയത്ത് രാവിലെ എറണാകുളത്തു പോയി ഷൂട്ടിംഗ് കഴിഞ്ഞ് വൈകിട്ട് തിരുവനന്തപുരത്ത് തിരിച്ചെത്തുമായിരുന്നു. അത് എങ്ങനെ സാധിച്ചുവെന്നു ഇപ്പോള്‍ ഒരുപിടുത്തവുമില്ല. ഇന്ന് എന്റെ കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയി. എന്നെ കാത്തിരുന്നതില്‍ ക്ഷമിക്കണം.

പണ്ട് ഗള്‍ഫില്‍ നിന്നൊക്കെ വര്‍ഷങ്ങള്‍ക്ക് ശേഷം ആളുകള്‍ നാട്ടില്‍ വരുമ്പോള്‍ എന്തുകൊണ്ടാണ് ഇത്രവികാരം കൊള്ളുന്നതെന്ന് ആലോചിച്ചിട്ടുണ്ട്. ഇന്ന് ഈ യാത്രയില്‍ കൊച്ചിയില്‍ നിന്ന് ഉള്ളൂരൊക്കെ എത്തുമ്പോള്‍ ആ വികാരം എനിക്കും വന്നുതുടങ്ങിയിട്ടുണ്ട്. കാരണം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ തിരുവനന്തപുരത്ത് എത്തിയത്. ഇവിടെ എത്തുമ്പോള്‍ ഞാന്‍ ഭാര്യയ്ക്ക് മെസേജ് ചെയ്യും തിരുവനന്തപുരം ലോകത്തിലെ ഏറ്റവും നല്ല സ്ഥലമാണെന്ന്. അപ്പോള്‍ അവള്‍ തിരിച്ചുപറയും ഇതുതന്നെയല്ലേ ഇതിനും മുമ്പും പറഞ്ഞിരുന്നതെന്ന്.

കൊച്ചി കേന്ദ്രീകരിച്ച് സിനിമകള്‍ ആയതുകൊണ്ട് തിരുവനന്തപുരത്തേക്ക് വരാന്‍ കഴിയുന്നില്ല. ഫെയ്‌സ്ബുക്കിനും സെല്‍ഫിക്കുമൊക്കെ മുമ്പ് ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിക്കാന്‍ സാധിച്ചിരുന്ന നഗരമാണ് തിരുവനന്തപുരം. വട്ടിയൂര്‍ക്കാവ് എനിക്ക് ഇഷ്ടമുളള സ്ഥലമാണ്. അവിടെയാണ് താമസിച്ചിരുന്നത്. പതിനൊന്നാം ക്ലാസും പന്ത്രണ്ടാം ക്ലാസും പഠിച്ചിരുന്നത് ഭാരതീയ വിദ്യാഭവനിലാണ്. ഇവിടെ ഓര്‍ക്കാന്‍ ഒരുപാട് കാര്യങ്ങള്‍ തനിക്കുണ്ട്."

Read more topics: prithviraj, programme, late, apologised,
English summary
prithviraj apologised because when the late programme
topbanner

More News from this section

Subscribe by Email