Friday February 28th, 2020 - 11:05:am
topbanner

ശ്രീദേവി ബംഗ്ലാവിൽ ഗ്ലാമറസായി പ്രിയാ വാര്യർ...

RA
ശ്രീദേവി ബംഗ്ലാവിൽ ഗ്ലാമറസായി പ്രിയാ വാര്യർ...

ഒരു അഡാറ് ലവ്വിലെ കണ്ണിറുക്കലിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയ താരം പ്രിയാ വാര്യർ. താരത്തിന്റെ പുതിയ ചിത്രമാണ് ‘ശ്രീദേവി ബംഗ്ലാവ്’. ചിത്രത്തിൽ ഗ്ലാമറസായാണ് പ്രിയ എത്തുന്നത്. സിനിമയിലെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഈ ചിത്രത്തിന്റെ ട്രെയിലർ വൈറലായിരുന്നു. പ്രിയാ വാര്യർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് പ്രശാന്ത് മാമ്പുള്ളിയാണ്.

മോഹൻലാൽ ചിത്രം ‘ഭഗവാൻ’ സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് മാമ്പുള്ളിയാണ്.നടി ശ്രീദേവിയുടെ ജീവിതമാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. പ്രിയ പ്രകാശ് തന്നെയാണ് ശ്രീദേവിയായി വേഷമിടുന്നത്. ഹിന്ദിയിലും തമിഴിലുമായി ചിത്രം പുറത്തിറക്കുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

 

English summary
priyawarrier new photo viral social media
topbanner

More News from this section

Subscribe by Email