Saturday June 23rd, 2018 - 7:13:pm
topbanner
Breaking News

രഞ്ജിത്തുമായുള്ള വേര്‍പിരിയല്‍ മാനസികമായി തളര്‍ത്തിയെന്ന് പ്രിയാ രാമന്‍

rajani v
രഞ്ജിത്തുമായുള്ള വേര്‍പിരിയല്‍ മാനസികമായി തളര്‍ത്തിയെന്ന് പ്രിയാ രാമന്‍

ഒരു സമയത്ത് മലയാളസിനിമയില്‍ നിറസാന്നിധ്യമായിരുന്നു നടി പ്രിയാരാമന്‍. താരം തന്റെ ജീവിതത്തില്‍ ഉണ്ടായ തകര്‍ച്ചയെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. നിര്‍മാതാവും നടനുമായ രഞ്ജിത്തിനെ വിവാഹം കഴിച്ചതോടെയാണ് സിനിമാ ജീവിതത്തില്‍ നിന്നും താരം മാറി നിന്നത്. എന്നാല്‍ തന്റെ ജീവിതത്തില്‍ സംഭവിച്ചതിനെ കുറിച്ച് താരം ആദ്യമായി മനസ് തുറന്നിരിക്കുകയാണ്.

രഞ്ജിത്തുമായുള്ള വേര്‍പിരിയല്‍ മാനസികമായി തന്നെ വല്ലാതെ തളര്‍ത്തിയെന്ന് പ്രിയാ രാമന്‍ പറയുന്നു.എന്റെ ജീവിതത്തില്‍ സംഭവിച്ച എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുത്തു. ഞാനാണ് ഡ്രൈവിങ് സീറ്റില്‍. അപ്പോള്‍ നല്ല കാര്യങ്ങളുടേയും മോശം കാര്യങ്ങളുടേയും ഉത്തരവാദി ഞാന്‍ തന്നെയല്ലേ?. അതേറ്റെടുക്കാന്‍ ധൈര്യം കാണിച്ചതോടെ തെറ്റുകള്‍ തിരുത്താനുള്ള ആത്മ വിശ്വാസവും എനിക്കുണ്ടായി. മറ്റുള്ളവരെ പഴി പറഞ്ഞു ജീവിച്ചിരുന്നെങ്കില്‍ ഞാനിങ്ങനെ ചിരിച്ചു കൊണ്ടിരിക്കുമായിരുന്നോ?.

ആ മാറ്റം മറ്റുള്ളവരെ കാണിക്കാനല്ല. എന്നിലുള്ള വിശ്വാസം കൂട്ടാനാണ് ഞാനുപയോഗിച്ചത്.നൂറ് ശതമാനം ആലോചിച്ച് നിയമപരമായ എല്ലാ കാര്യങ്ങള്‍ക്കും ശേഷമായിരുന്നു ഞങ്ങള്‍ വേര്‍പിരിഞ്ഞത്. അതിലൊട്ടും നാടകീയത ഉണ്ടായിരുന്നില്ല. എന്താണ് വേണമെന്ന വ്യക്തമായ ധാരണ ഉണ്ടായിരുന്നു. വലിയ ചലഞ്ച് ആയിരുന്നു. മാനസികമായി, വൈകാരികമായി ഒരുപാട് പ്രയാസങ്ങള്‍ നേരിടേണ്ടി വന്നു.

കരഞ്ഞിട്ടുണ്ട് ഒരുപാട്. വലിയ മാനസിക പിരിമുറുക്കം അനുഭവിച്ചിട്ടുണ്ട്. ഏതു റിലേഷനും മുറിഞ്ഞു മാറുമ്പോള്‍, നഷ്ടപ്പെടുമ്പോള്‍ വേദനകള്‍ അനുഭവിക്കേണ്ടി വരും. അതൊക്കെ നേരിടാന്‍ എനിക്ക് കഴിഞ്ഞു.ഒരുപാട് വൈകാരിക സംഘര്‍ഷങ്ങളുണ്ടാകുമെന്ന് തിരിച്ചറിഞ്ഞു. മക്കളേയും ദൈവത്തേയുമാണ് ആ ദിവസങ്ങളില്‍ ഓര്‍ത്തത്. ആ പ്രതിസന്ധികള്‍ മറികടക്കാന്‍ മാതാപിതാക്കള്‍ തന്ന പിന്തുണ വലുതാണ്.

 

 

Read more topics: priyaraman, marriage, life
English summary
priyaraman marriage life

More News from this section

Subscribe by Email