Sunday September 23rd, 2018 - 2:43:pm
topbanner

ദാമ്പത്യ ജീവിതം തകര്‍ന്നു; ഇനിയുള്ള തന്റെ ജീവിതം ഇതിനുവേണ്ടിയാണെന്ന് പ്രിയങ്ക

rajani v
ദാമ്പത്യ ജീവിതം തകര്‍ന്നു; ഇനിയുള്ള തന്റെ ജീവിതം ഇതിനുവേണ്ടിയാണെന്ന് പ്രിയങ്ക

തന്റെ ദാമ്പത്യതകര്‍ച്ചയെ കുറിച്ചും ഇപ്പോഴുള്ള ജീവിത്തെ കുറിച്ചും മനസ് തുറന്ന് നടി പ്രിയങ്ക. തമിഴ്സിനിമാസംവിധായകനായിരുന്നു തന്റെ ഭര്‍ത്താവ് എന്നാല്‍ ആ ബന്ധം അധിക നാള്‍ നീണ്ടു നിന്നില്ല. നിയമപരമായി ഞങ്ങള്‍ വേര്‍പിരിഞ്ഞിരുന്നു. ഇനിയുള്ള തന്റെ ജീവിതം മകനുവേണ്ടിയാണെന്നാണ് പ്രിയങ്ക പറയുന്നു.

മോന്‍ ജനിച്ചതിനാലാണ് ഇടയ്ക്ക് സിനിമയില്‍ സജീവമാകാതിരുന്നത്. ഒന്ന് പിച്ചവച്ചു തുടങ്ങാതെ സിനിമയെന്നും പറഞ്ഞ് പോകാനാവില്ലായിരുന്നു. അതുകൊണ്ട് മനപ്പൂര്‍വ്വം ഞാന്‍ ബ്രേക്കെടുത്തതാണ്. ജലം, കുമ്പസാരം തുടങ്ങിയ സിനിമകള്‍ ചെയ്യുമ്പോള്‍ മോനെയും ലൊക്കേഷനില്‍ കൊണ്ടുപോയിരുന്നു.

ഇപ്പോള്‍ മുകുന്ദിന് നാലുവയസ്സായി. എല്‍.കെ.ജിയില്‍ ചേര്‍ക്കുകയും ചെയ്തു. ചില കാര്യങ്ങളൊക്കെ പറഞ്ഞാല്‍ മനസ്സിലാകുകയും ചെയ്യുന്നുണ്ട്. പിന്നെ എന്റെ വീട്ടില്‍ അച്ഛനും അമ്മയും അവന്റെ എല്ലാ കാര്യങ്ങളും നോക്കുകയും ചെയ്തുകൊള്ളും. മോന്റെ കംഫര്‍ട്ടനുസരിച്ചേ ഞാനിപ്പോള്‍ സിനിമയ്ക്കു ഡേറ്റ്സ് കൊടുക്കാറുള്ളുവെന്ന് 'നാന'യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക വ്യക്തമാക്കി.

 

 

Read more topics: priyanka, life, story
English summary
priyanka life story
topbanner

More News from this section

Subscribe by Email