Sunday November 18th, 2018 - 8:50:pm
topbanner

കാണാനാളില്ല; പ്രിയങ്ക ചോപ്രയുടെ അമേരിക്കന്‍ ടെലിവിഷന്‍ പരമ്പര നിര്‍ത്തുന്നു

NewsDesk
കാണാനാളില്ല; പ്രിയങ്ക ചോപ്രയുടെ അമേരിക്കന്‍ ടെലിവിഷന്‍ പരമ്പര നിര്‍ത്തുന്നു

ന്യൂയോര്‍ക്ക്: ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് രാജ്യാന്തര പ്രശസ്തി നേടിക്കൊടുത്ത അമേരിക്കന് ടെലിവിഷന്‍ പരമ്പര ക്വാണ്‍ടികോ നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്.

അമേരിക്കന്‍ ചാനലായ എബിസി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയെ പ്രേക്ഷകര്‍ കൈവിട്ടതോടെയാണ് നിര്‍ത്തുന്നത്. പരമ്പരയ്ക്ക് ചാനല്‍ പ്രൈം ടൈം സ്ലോട്ട് നല്‍കിയിട്ടും റേറ്റിങ്ങില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ ക്വാണ്‍ടികോയ്ക്ക് കഴിഞ്ഞില്ല.

അലക്‌സ് പാരിഷ് എന്ന എഫ്ബിഐ ഏജന്റായാണ് ക്വാണ്‍ടികോയില്‍ പ്രിയങ്ക അഭിനയിക്കുന്നത്. കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ഹോളിവുഡില്‍ നിന്ന് നിരവധി അവസരങ്ങള്‍ പ്രിയങ്കയെ തേടിയെത്തി.

ഡ്വെയ്ന്‍ ജോണ്‍സണ് ഒപ്പം ബേവാച്ച് എന്ന ചിത്രത്തിലൂടെ ഹോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് പ്രിയങ്ക ഇപ്പോള്‍. ഹോളിവുഡിലെ പല പരിപാടികള്‍ക്കും പ്രിയങ്കയ്ക്ക് ക്ഷണം ലഭിച്ചത് അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയോടെയാണ്.

Read more topics: Priyanka Chopra, Quantico
English summary
Priyanka Chopra's Quantico be dropped because of low ratings
topbanner

More News from this section

Subscribe by Email